തിരുവനന്തപുരം: ലോറിയുടെ സ്റ്റിയറിംഗ് തോര്‍ത്ത് കൊണ്ട് കെട്ടി വച്ച് ഡ്രൈവിംഗ് സീറ്റിന് പുറകില്‍ പോയി ഇരിക്കുന്ന ഡ്രൈവര്‍. ആക്സിലേറ്ററില്‍ വെള്ളക്കുപ്പിയും വച്ചിട്ടാണ് ഡ്രൈവര്‍ എണീറ്റ് പോയി കൂളായി ഇരിക്കുന്നത്. സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ ഈ വീഡിയോ കണ്ട് എല്ലാവരും ഞെട്ടി. ഇങ്ങനെ അപകടകരമായി വാഹനം ഓടിക്കുന്നതിനെതിരെ വലിയ വിമര്‍ശനങ്ങളും സാമൂഹ്യ മാധ്യമങ്ങളില്‍ നിറഞ്ഞു.[www.malabarflash.com]
ഇപ്പോള്‍ ആ വീഡിയോയ്ക്ക് പിന്നിലെ രഹസ്യം പുറത്ത് വിട്ടിരിക്കുകയാണ് കേരള പോലീസ്. ചരക്ക് ലോറികള്‍ ട്രെയിൻ മാര്‍ഗം കൊണ്ട് പോകുന്ന റോ - റോ സര്‍വ്വീസില്‍ സഞ്ചരിക്കുന്ന ലോറിയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് പോലീസ് കണ്ടെത്തിയിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ കാണുന്നതെന്തും കണ്ണുമടച്ചു വിശ്വസിക്കരുതേ എന്ന് കുറിച്ച് കൊണ്ടാണ് കേരള പോലീസ് ഔദ്യോഗിക പേജില്‍ വീഡിയോ പങ്കുവെച്ചിട്ടുള്ളത്.
0 Comments