ഉദുമ: കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ നിലവിലുണ്ടായിരുന്ന റിസർവേഷൻ നിർത്തലാക്കിയതിലും സ്റ്റേഷനോടുള്ള റെയിൽവേയുടെ അവഗണനയ്ക്കുമെതിരെ ഡിവൈഎഫ്ഐ ഉദുമ ബ്ലോക്ക് കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തി.[www.malabarflash.com]
സ്റ്റേഷൻ പരിസരത്ത് ജില്ല സെക്രട്ടറി രജീഷ് വെള്ളാട്ട് ഉദ്ഘാടനം ചെയ്തു. ബി. വൈശാഖ് അധ്യക്ഷനായി. എ. വി. ശിവപ്രസാദ്, സി. മണികണ്ഠൻ, സുനിൽ പെരുമ്പള, സൂരജ് പള്ളിപ്പുഴ, മനോജ് കീക്കാനം, ജാഷീർ പാലക്കുന്ന് എന്നിവർ പ്രസംഗിച്ചു.
0 Comments