NEWS UPDATE

6/recent/ticker-posts

എംഡിഎംഎയുമായി ഇരുപതുകാരി എക്‌സൈസ് പിടിയില്‍

കൊച്ചി: എറണാകുളത്ത് യുവതിയെ മാരക ലഹരിമരുന്നായ എംഡിഎംഎയുമായി എക്‌സൈസ് പിടികൂടി. കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ സ്വദേശിനി ഇരുപതുകാരിയായ ബ്ലൈയ്‌സി ആണ് ഫ്‌ളാറ്റില്‍ നിന്നും അറസ്റ്റിലായത്.[www.malabarflash.com]

നോര്‍ത്ത് എസ്ആര്‍എം റോഡ്, മെഡോസ് വട്ടോളി ടവേഴ്സിലെ മൂന്നാമത്തെ നിലയിലുള്ള ഫ്‌ലാറ്റിലെ കിടപ്പുമുറിയില്‍ നിന്നാണ് ഇവരെ 1.962 ഗ്രാം എംഡിഎംഎയുമായി പിടികൂടിയത്.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഹനീഫ എം.എസ്, പ്രിവന്റീവ് ഓഫീസര്‍മാരായ എസ്.സുരേഷ് കുമാര്‍, അജിത് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ടോമി, ദിനോബ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രമിത, എക്‌സൈസ് ഡ്രൈവര്‍ വേലായുധന്‍ എന്നിവരുടെ സംഘമാണ് പെണ്‍കുട്ടിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നത്.

Post a Comment

0 Comments