NEWS UPDATE

6/recent/ticker-posts

മെട്രോ മുഹമ്മദ് ഹാജി കപ്പ് അഖിലേന്ത്യ ഫുട്ബോൾ ടൂർണമെൻ്റിന് തുടക്കം

ഉദുമ: ചിത്താരി ഹസീന ആര്‍ട് സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബ് ആതിഥ്യമരുളുന്ന മെട്രോ മുഹമ്മദ് ഹാജി കപ്പ് 2023 അഖിലേന്ത്യ സെവന്‍സ് ഫുട്ബോൾ ടൂർണമെൻ്റിന് ഉദുമ പള്ളം ഡ്യൂൺസ് ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ തുടക്കമായി.[www.malabarflash.com]


16 ദിവസം നാടൊന്നാകെ തീരദേശ മണ്ണിൽ കടരിലമ്പലിനൊപ്പം ഫുട്ബോൾ ആവേശത്താൽ ഇരമ്പും.16 നാളുകൾ രാത്രി വെളിച്ചത്തിൽ ഗ്യാലറിയിൽ ആരവങ്ങൾ കൊണ്ട് നിറയും.

ആദ്യ അങ്കത്തില്‍ പാക്യാര ഗ്രീൻ സ്റ്റാർ ക്ലബ്ബ് ഏകപക്ഷീയമായ മൂന്നു ഗോളുകൾക്ക് അരയാൽ ബ്രദേർസ് അതിഞ്ഞാലിനെ പരാജയപ്പെടുത്തി. കളിയുടെ ഇരുപതാം മിനുട്ടിലും മുപ്പത്തി എട്ടാം മിനുട്ടിലും പാക്യാര ഗ്രീൻ സ്റ്റാർ ക്ലബ്ബിൻ്റെ ബാസിലും മുപ്പത്തിരണ്ടാം മിനുട്ടിൽ അൻസാറുമാണ് ഗോളടിച്ചത്.

ടൂർണമെൻ്റ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി ഉദ്ഘാടനം ചെയ്തു.ടൂര്‍ണ്ണമെൻ്റ് കമ്മിറ്റി ചെയര്‍മാന്‍ ഹസ്സന്‍ യാഫ അധ്യക്ഷത വഹിച്ചു.സിഎച്ച് കുഞ്ഞമ്പു എംഎല്‍എ മുഖ്യാതിഥിയായി. 

എന്‍എ നെല്ലിക്കുന്ന് എംഎൽഎ, മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍, 
ഉദുമ പഞ്ചായ ത്ത് പ്രസിഡന്റ് പി ലക്ഷ്മി, വാര്‍ഡ് മെമ്പര്‍ യാസ്മീന്‍  റഷീദ്, കോണ്‍ഗ്രസ് ഉദുമ മണ്ഡലം പ്രസിഡന്റ് കെവി ഭക്ത വത്സലന്‍,  മുസ് ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡൻ്റ് കെഇ എ ബക്കർ, മുസ് ലിം ലീഗ് ഉദുമ പഞ്ചായത്ത് പ്രസിഡന്റ് കെബിഎം ഷെരീഫ്, ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ.കെ
ശ്രീ കാന്ത് , സിപിഎം ഏരിയ സെക്രട്ടറി മധു മുതിയക്കാല്‍, ഉദുമ ഗ്രാമ പഞ്ചായത്ത് മെമ്പർ നഫീസ പാക്യാര, അജാനൂർ ഗ്രാമപഞ്ചായത്ത് മെമ്പർ ഹാജറ സലാം, പാലക്കുന്ന് ക്ഷേത്ര മുഖ്യ കാര്‍മ്മി സുനീഷ് പൂജാരി,അഡ്വ.ബിഎം ജമാല്‍, ജനറല്‍ കണ്‍വീനര്‍ ജാഫര്‍ ബേങ്ങച്ചേരി, ട്രഷറര്‍ സിഎം നൗഷാദ് പ്രസംഗിച്ചു.

മുഖ്യ രക്ഷാധികാരി മുജീബ് മെട്രോ പതാക ഉയർത്തി. 
ഉദ്ഘാടനത്തോടനുബന്ധിച്ച് കരിമരുന്ന് പ്രയോഗം, പ്രശസ്ത കലാകാരന്മാർ അണിനിരന്ന നൃത്തനൃത്യങ്ങൾ, ബാൻഡ് ഡിസ്പ്ലേ എന്നിവ ഉണ്ടായി. അരയാല്‍ ബ്രദേഴ്‌സ് അതിഞ്ഞാല്‍,ഗ്രീന്‍ സ്റ്റാര്‍ പാക്യാര, യുണൈറ്റഡ് ഹദ്ദാദ്പള്ളിക്കര, നെക്സ്റ്റല്‍ ഫൂട്ടേഴ്‌സ് പടന്ന, എംഎഫ്‌സി മേല്‍പറമ്പ്, ടികെഎസ് ഗ്രൂപ്പ് എഫ്‌സി പ്രിയദര്‍ശിനി, ഫാല്‍ക്കന്‍ കളനാട്, ബ്രദേഴ്‌സ് കാഞ്ഞങ്ങാട്, മൊഗ്രാല്‍ ബ്രദേഴ്‌സ് മൊഗ്രാല്‍, ഗ്രീന്‍ സ്റ്റാര്‍ മാണിക്കോത്ത്, ലക്കി സ്റ്റാര്‍ കിഴൂര്‍, ഗ്രീന്‍ സ്റ്റാര്‍ കുണിയ, ബ്രദേഴ്‌സ് ബേക്കല്‍, ആസ്പയര്‍ സിറ്റി പടന്നക്കാട്, ബ്രദേഴ്‌സ് ബാവനഗര്‍, എഫ്‌സി കറാമ മൊഗ്രാല്‍ പുത്തൂര്‍ എന്നീ ടീമുകള്‍ക്ക് വേണ്ടി ഐഎസ്എല്‍, ഡിപ്പാര്‍ട്ട് മെന്റ്, യൂണിവേഴ്‌ സിറ്റി, വിദേശതാരങ്ങളാണ് കളത്തിലി റങ്ങുന്നത്.

Post a Comment

0 Comments