മക്ക: ഹൃദയാഘാതത്തെ തുടർന്ന് മലപ്പുറം സ്വദേശി മക്കയിൽ നിര്യാതനായി. കാളമ്പാടി സ്വദേശി അബ്ബാസ് ഫൈസി (55) ആണ് മരിച്ചത്. സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുൻ പ്രസിഡന്റ് കാളമ്പാടി മുഹമ്മദ് മുസ്ലിയാരുടെ മകനാണ്.[www.malabarflash.com]
30 വർഷത്തോളമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം മക്ക ശറഇയയിൽ പച്ചക്കറി കടയിൽ ജീവനക്കാരനായിരുന്നു. ഒരു വർഷം മുമ്പാണ് നാട്ടിൽ അവധിക്ക് പോയി തിരിച്ചെത്തിയത്.
ഭാര്യ: ഹഫ്‌സത്ത്. നാലു മക്കളുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം മക്കയിൽ ഖബറടക്കും.
0 Comments