മരിച്ച അബുബക്കറിന്‍റെ സഹോദരി ഭര്‍ത്താവ് മുഹമ്മദ് ഹുസൈൻ ആണ് സ്കൂട്ടര്‍ ഓടിച്ചിരുന്നത്.ഈ വാഹനത്തിന്‍റെ പിറകിലെ യാത്രക്കാരനായിരുന്നു അബുബക്കർ.
മദീന സൂപ്പർ മാർക്കറ്റിലേക്ക് സാധനങ്ങളുമായി വന്ന മിനിലോറി ഈ സ്കൂട്ടറുമായി ഇടിക്കുകയായിരുന്നു. സ്കൂട്ടർ ഓടിച്ചിരുന്ന മുഹമ്മദിന് നിസ്സാര പരിക്കേറ്റു. റോഡിലേക്ക് തെറിച്ചു വീണ് സാരമായി പരിക്കേറ്റ അബൂബക്കറിനെ നാട്ടുകാർ മംഗ്ലൂരുവിലെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഐ.എൻ.എൽ. റഹ്മത്ത് നഗര്‍ ശാഖാ സെക്രട്ടറിയാണ്. മുന്‍ പ്രവാസിയും മൗവ്വൽ റഹ്മാനിയ ജുമാ മസ്ജിദ് മുൻ സെക്രട്ടറിയുമായിരുന്നു.
ശൈഖ് ഇബ്രാഹിമിന്റെയും സൈനബിയുടെയും മകനാണ്. ഭാര്യ: താജുന്നീസ.മകൾ: ഇഷ്റത്ത് (മുംബൈ).മരുമകന്‍ ഇര്‍ഫാന്‍ (മുംബൈ) സഹോദരങ്ങൾ: ഫാറൂഖ്, സക്കീന, നൂറുന്നീസ, സഫിയ, നസിം.
0 Comments