NEWS UPDATE

6/recent/ticker-posts

ഭാര്യയെ കൊന്ന ശേഷം കാണാനില്ലെന്ന് പരാതി; പോലീസ് ചോദ്യം ചെയ്യലില്‍ കുടുങ്ങി യുവാവ്

കൊച്ചി: കാലടി കാഞ്ഞൂരിൽ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തി. ജാതിത്തോട്ടത്തിൽ വെച്ച് ശ്വാസംമുട്ടിച്ച് കൊന്നശേഷം ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി ഭർത്താവ് പോലീസ് സ്റ്റേഷനിലെത്തി.[www.malabarflash.com]


തമിഴ്നാട് സ്വദേശി രത്നവല്ലിയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭർത്താവ് മഹേഷ് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച രാത്രി ഏഴിനും എട്ടിനുമിടയിലാണ് കൊലപാതകം നടന്നത്. അതിനു ശേഷം ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി മഹേഷ് പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. സംശയം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം മറനീങ്ങിയത്.

ആറ് വർഷത്തോളമായി കാലടിയിൽ താമസിക്കുകയായിരുന്നു ദമ്പതികൾ. ഇതിനിടെ ഭാര്യയുമായി തർക്കമുണ്ടാവുകയും മഹേഷ് ഭാര്യയെ ജാതിത്തോട്ടത്തിലേക്ക് വിളിച്ചുകൊണ്ടുപോയി കൊല്ലുകയുമായിരുന്നു.

Post a Comment

0 Comments