പാലക്കാട്: മലയാളി യുവാവിനെ പോളണ്ടിൽ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പാലക്കാട് പുതുശ്ശേരി സ്വദേശി ഇബ്റാഹീം ശരീഫ് ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പോളിഷ് പൌരനായ വീട്ടുടമ എമിൽ പോലീസ് കസ്റ്റഡിയിലാണ്.[www.malabarflash.com]
കഴിഞ്ഞ ചൊവ്വാഴ്ച വരെ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്ന യുവാവിനെ ഫോണിലും മറ്റും കിട്ടാതിരുന്നതിനെ തുടർന്ന് പോലീസിൻ്റെ സഹായത്തോടെ സുഹൃത്ത് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ചയാണ് ശരീഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോളണ്ടിലെ ബേങ്ക് ജിവനക്കാരനായിരുന്നു ശരീഫ്. കൊലപാതകത്തിൻ്റെ കാരണം വ്യക്തമായിട്ടില്ല. എമിലിനെ ചോദ്യം ചെയ്തു കൊണ്ടിരിക്കുകയാണ്.
പോളണ്ടിലെ ഇന്ത്യൻ എംബിസുടെ സഹായത്തോടെയാണ് വിശദവിവരങ്ങൾ ലഭിച്ചത്. ഇതിനായി പാലക്കാട് എം പി. വി കെ ശ്രീകണ്ഡൻ ഉൾപ്പെടെയുള്ളവർ ഇടപെട്ടു.
ശരീഫിൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ നടക്കുന്നുണ്ട്. ഇതിന് ഒരാഴ്ചയോളം സമയമെടുക്കുമെന്നാണ് പോളണ്ടിലെ മലയാളി സാമൂഹിക പ്രവർത്തകർ പറയുന്നത്.
0 Comments