സിവിൽ സർവീസ് പഠിക്കുന്ന ഇയാൾ അത് വിജയിക്കാൻ പഴനിയിലേക്ക് 1001 രൂപ നേർച്ച കാശ് ചോദിച്ച് ഇറങ്ങിയപ്പോഴാണ് കുട്ടിക്ക് നേരെ അതിക്രമം നടത്തിയത് എന്ന് പോലീസ് അറിയിച്ചു.
സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പോലീസ് പുറത്ത് വിട്ട പ്രതിയുടെ ചിത്രങ്ങൾ തിരിച്ചറിഞ്ഞവർ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അഞ്ചാലുംമൂട് പോലീസിന്‍റെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്. ഇയാൾ തൃശൂർ അയ്യന്തോളിലെ സർക്കാര്‍ ലോ കോളേജിലെ നിയമ വിദ്യാർത്ഥി എന്നാണ് പോലീസിനോട് പറഞ്ഞിരിക്കുന്നത്.
ഒപ്പം സിവിൽ സർവീസിന് പരിശീലിക്കുന്ന പ്രതി വിജയിക്കാൻ വേണ്ടി 1001 രൂപ നേർച്ച കാശ് നാട്ടുകാരിൽ നിന്ന് ശേഖരിച്ച് പഴനിയിൽ പോകാനുള്ള ശ്രമത്തില്‍ ആയിരുന്നുവെന്നും പോലീസ് പറഞ്ഞു.
ഉച്ചയ്ക്ക് 12:30 മണിയോടെയാണ് യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തുന്നത്. പഴനിയില്‍ പോകാന്‍ നേര്‍ച്ചക്കാശിനെന്നു പറഞ്ഞാണ് ഇയാള്‍ വീടിന്‍റെ വാതിലില്‍ മുട്ടിയത്. ഇയാളുടെ കൈയിലൊരു തട്ടത്തിൽ കുറെ ഭസ്മവും ഉണ്ടായിരുന്നു. പെരുമാറ്റത്തിൽ സംശയം തോന്നിയ കുട്ടി, ഇയാൾ നെറ്റിയിൽ കുറി തൊടാനെന്ന ഭാവത്തിൽ അടുത്ത് വന്നപ്പോൾ പുറത്തിറങ്ങാൻ ആവശ്യപെട്ടു. പൊടുന്നനെ ഇയാൾ പെണ്‍കുട്ടിയുടെ രണ്ടു കൈയിലും കടന്നുപിടിക്കുകയും ആക്രമിക്കാന്‍ ശ്രമിച്ചു. ആദ്യം ഒന്ന് പേടിച്ച പെണ്‍കുട്ടി പക്ഷേ ധൈര്യം കൈവിടാതെ അക്രമിയെ തള്ളിമാറ്റി ഇറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
0 Comments