NEWS UPDATE

6/recent/ticker-posts

കുണ്ടംകുഴിയിൽ അമ്മയും മകളും വീട്ടിൽ മരിച്ചനിലയിൽ; സംഭവം ഭർത്താവ് ഊട്ടിയിൽ പോയപ്പോൾ

കാസർകോട്: അമ്മയെയും മകളെയും വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. കുണ്ടംകുഴി നീർക്കയയിലെ നാരായണി (45), മകൾ ശ്രീനന്ദ (13) എന്നിവരാണു മരിച്ചത്. ടൂറിസ്റ്റ് ബസിൽ ജോലി നോക്കുന്ന ഭർത്താവ് ചന്ദ്രൻ ഊട്ടിയിലേക്കു യാത്ര പോയപ്പോഴായിരുന്നു സംഭവം.[www.malabarflash.com]


ചന്ദ്രൻ വിളിച്ചിട്ടു മൊബൈൽ ഫോണിൽ കിട്ടാത്തതിനെ തുടർന്ന് അന്വേഷിക്കാൻ സുഹൃത്ത് വീട്ടിൽച്ചെന്നപ്പോഴാണ് മരണവിവരം അറിയുന്നത്.
ഞായറാഴ്ച വൈകീട്ട് 6 മണിയോടെയാണ് ഇരുവരെയും മരിച്ചതായി കാണുന്നത്. 

വീടിൻ്റെ പിൻഭാഗം ജനാലയിൽ കെട്ടി തൂങ്ങി മരിച്ച നിലയിലായിരുന്നു നാരായണിയുടെ മൃതദേഹം. മകള്‍ ശ്രീനന്ദയുടെ മൃതദേഹം വീടിനകത്ത് കിടപ്പുമുറിയിലെ ബെഡിലാണ് കണ്ടത്. ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ശ്രീനന്ദ.




Post a Comment

0 Comments