NEWS UPDATE

6/recent/ticker-posts

എരോല്‍ സുന്നി സെന്ററിന്റെ ഉദ്ഘാടനം വെളളിയാഴ്ച മുത്തന്നൂര്‍ തങ്ങള്‍ നിര്‍വ്വഹിക്കും

ഉദുമ: കേരള മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് എരോല്‍ യൂണിററ് പുതുതായി നിര്‍മ്മിച്ച എരോല്‍ സുന്നി സെന്ററിന്റെ ഉദ്ഘാടനം വെളളിയാഴ്ച വൈകുന്നേരം 4 മണിക്ക് സയ്യിദ് ശിഹാബുദ്ദീന്‍ അല്‍ അഹ്ദല്‍ മുത്തന്നൂര്‍ തങ്ങള്‍ നിര്‍വ്വഹിക്കും.[www.malabarflash.com]


കേരള മുസ്‌ലിം ജമാഅത്ത് എരോല്‍ യൂണിററ് പ്രസിഡണ്ട് ഇ.എം മുഹമ്മദ് കുഞ്ഞി ഹാജി അധ്യക്ഷത വഹിക്കും. മര്‍ഹും അബ്ദുല്ല മൊമ്മോറിയല്‍ കുടിവെളള പദ്ധതിയുടെ ഉദ്ഘാടനം മര്‍ഹബ കുഞ്ഞഹമ്മദ് ഹാജിയും ലൈബ്രറി & റീഡിംങ്ങ് സെന്ററിന്റെ ഉദ്ഘാടനം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി പളളങ്കോട് അബ്ദുല്‍ ഖാദര്‍ മദനിയും നിര്‍വ്വഹിക്കും. കൊല്ലമ്പാടി അബ്ദുല്‍ ഖാദര്‍ സഅദി സപ്ലിമെന്റ് പ്രകാശനം ചെയ്യും. പെതു സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് ബി. എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി ഉദ്ഘാടനം ചെയ്യും.
സയ്യിദ് കെ.പി.എസ് തങ്ങള്‍ ബേക്കല്‍, എസ്.വൈ.എസ് ജില്ലാപ്രസിഡണ്ട് സയ്യിദ് അഹ്മദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി, ജനറല്‍ സെക്രട്ടറി കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, എസ്.എസ്.എഫ് കാസറകോട് ജില്ലാ പ്രസിഡണ്ട അബ്ദുല്‍ റഷീദ് സഅദി പൂങ്ങോട്, ജനറല്‍ സെക്രട്ടറി മുഹമ്മദ് നംഷാദ് ബെജ്ജ, കേരള മുസ്‌ലിം ജമാഅത്ത് ഉദുമ സോണ്‍ പ്രസിഡണ്ട് ഹസൈനാര്‍ സഖാഫി കുണിയ, സെക്രട്ടറി അശ്‌റഫ് കരിപ്പോടി, എസ്.വൈ.എസ് ഉദുമ സോണ്‍ പ്രസിഡണ്ട് സൈനുല്‍ ആബിദ് സഖാഫി മൗവ്വല്‍, സെക്രട്ടറി അഷറഫ് സഖാഫി തലേക്കുന്നില്‍, എസ്.എസ്.എഫ് ഉദുമ ഡിവിഷന്‍ പ്രസിഡണ്ട് സൈനുല്‍ ആബിദീന്‍ ഫാളിലി മാണിമൂല, സെക്രട്ടറി ഹക്കീം ഹിമമി സഖാഫി ചേടിക്കുണ്ട്, ഹാഫിള് അബ്ദുല്ല എരോല്‍, എരോല്‍ മുഹമ്മദ് കുഞ്ഞി,
ഹനീഫ ഹാജി ലബ്ബക്ക, ബഷീര്‍ കേരള, അഷ്‌റഫ് ബെലക്കാട്, ഇസ്മായീല്‍ സഅദി പാറപ്പളളി, ഉദുമ ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബഷീര്‍ പാക്യാര,
ചന്ദ്രന്‍ നാലാംവാതുക്കല്‍, അശോകന്‍ ചക്കര, എസ്.വൈ.എസ് മുംബൈ കമ്മിററിവൈസ്. പ്രസിഡണ്ട് അബ്ദുല്ല പൈച്ചാര്‍, സാദിഖ് സഖാഫി എരോല്‍, അഷ്‌റഫ് അബൂബക്കര്‍, ഉമറുല്‍ ഫാറൂഖ് സഖാഫി എരോല്‍, അബ്ദുല്‍ റഹിമാന്‍ എരോല്‍, ഷെരീഫ് കെ.എം, ഹംസ എ.എച്ച് തുടങ്ങിയവര്‍ സംബന്ധിക്കും.
ഷെരീഫ് എരോല്‍ സ്വഗതവും, അഹമ്മദ് കബീര്‍ നന്ദിയും പറയും. വൈകുന്നേരം 7 മണിക്ക് നടക്കുന്ന മഹ്‌ളറത്തുല്‍ ബദരിയ മജ്‌ലിസിന് സയ്യിദ് ജലാലുദ്ദീന്‍ തങ്ങള്‍ ആദൂര്‍ നേതൃത്വം നല്‍കും.
14 ശനിയാഴ്ച രാത്രി ഡോ. ബി.എം മുഹ്‌സിന്‍ നേതൃത്വം നല്‍കുന്ന രീഹുസ്വബ മദ്ഹ് രാവില്‍ സയ്യിദ് ശിഹാബുദ്ദീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ അമാനി, റബീഇ് മുഈനി കട്ടിപ്പാറ, ശമ്മാസ് കാന്തപുരം തുടങ്ങിവര്‍ സംബന്ധിക്കും.
15 ഞായറാഴ്ച രാത്രി 7 മണിക്ക് അബ്ദുല്‍ ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നല്‍കുന്ന മദനീയം ആത്മിയ മജ്‌ലിസോടെ പരിപാടി സമാപിക്കും.

Post a Comment

0 Comments