ചാറ്റല്‍ മഴയില്‍ ഓടിച്ചിരുന്ന വാഹനം റോഡില്‍ നിന്ന് തെന്നിമാറി മറിയുകയായിരുന്നു. അപകട സ്ഥലത്തു തന്നെ മരണം സംഭവിച്ചതായാണ് പൊലീസ് റിപ്പോര്‍ട്ട്.
കഴിഞ്ഞ എട്ടുവര്‍ഷമായി റിയാദ് ബദീഅയില്‍ ഹൗസ് ഡ്രൈവര്‍ ജോലി ചെയ്യുന്ന മണികണ്ഠന്‍ മുസാഹ്മിയയിലുള്ള സ്‌പോണ്‍സറുടെ കൃഷിയിടത്തില്‍ പോയി മടങ്ങി വരികയായിരുന്നു.
കഴിഞ്ഞ എട്ടുവര്‍ഷമായി റിയാദ് ബദീഅയില്‍ ഹൗസ് ഡ്രൈവര്‍ ജോലി ചെയ്യുന്ന മണികണ്ഠന്‍ മുസാഹ്മിയയിലുള്ള സ്‌പോണ്‍സറുടെ കൃഷിയിടത്തില്‍ പോയി മടങ്ങി വരികയായിരുന്നു.
കാസർകോട് കാഞ്ഞങ്ങാട് ബാത്തൂര്‍ വീട്ടില്‍ പരേതരായ കണ്ണന്‍ - കുഞ്ഞമ്മ ദമ്പതികളുടെ മകനാണ്. അവിവാഹിതനാണ്. രാമചന്ദ്രന്‍, കുഞ്ഞി കൃഷ്ണന്‍, കരുണാകരന്‍, ശാന്ത, ലക്ഷ്മി, കനക എന്നിവരാണ് സഹോദരങ്ങള്‍.
മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം നേതൃത്വം നല്‍കുന്നു.
0 Comments