NEWS UPDATE

6/recent/ticker-posts

നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസിന് ബുധനാഴ്ച തുടക്കമാവും

കാസര്‍കോട്: നെല്ലിക്കുന്ന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് നെല്ലിക്കുന്ന് മുഹ്‌യദ്ദീന്‍ ജുമുഅത്ത് പള്ളിയില്‍ ജനുവരി 25ന് ബുധനാഴ്ച തുടക്കമാവും.മുഹ്‌യദ്ദീന്‍ ജുമുഅത്ത് പള്ളി പരിസരത്ത് അന്ത്യവിശ്രമം കൊള്ളുന്ന മുഹമ്മദ് ഹനീഫ് വലിയുല്ലാഹി തങ്ങള്‍ ഉപ്പാപ്പയെ ഓര്‍ക്കാന്‍ രണ്ടുവര്‍ഷത്തിലൊരിക്കലാണ് ഉറൂസ് നടത്തുന്നത്.[www.malabarflash.com]

ജനുവരി 25 മുതല്‍ പതിനൊന്ന് ദിവസം മതപ്രഭാഷണം സംഘടിപ്പിക്കും. ഫെബ്രുവരി 5-ന് ലക്ഷം പേര്‍ക്കു നെയ്‌ചോര്‍ പൊതികള്‍ വിതരണം ചെയ്യുന്നതോടെ ഉറൂസ് സമാപിക്കും. ജാതിമതഭേദമന്യേ ജനങ്ങള്‍ സംബന്ധിക്കുന്ന തങ്ങള്‍ ഉപ്പാപ്പ ഉറൂസിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘടകര്‍  അറിയിച്ചു. 

ജനുവരി 25ന് രാവിലെ ഒമ്പതിന് തങ്ങള്‍ ഉപ്പാപ്പ ഉറൂസ് കമ്മിറ്റി പ്രസിഡണ്ട് ടി.എ. മഹമൂദ് ഹാജി പതാക ഉയര്‍ത്തുന്നതോടെ ഉറൂസ് സമാരംഭിക്കും. രാത്രി 9 മണിക്ക് കാസര്‍കോട് സംയുക്ത ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. മുഹ്‌യദ്ദീന്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റ് ഹാജി എന്‍.കെ. അബ്ദുല്‍ റഹ്‌മാന്‍ അദ്ധ്യക്ഷത വഹിക്കും. എം.എ. ബാവ മൗലവി അങ്കമാലി പ്രഭാഷണം നടത്തും. 

തുടര്‍ന്നുള്ള ദിവസങ്ങളില്‍ അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ശമീര്‍ ദാരിമി കൊല്ലം, സിംസാറുല്‍ ഹഖ് ഹുദവി, ഹാഫിള് അഹ്‌മദ് കബീര്‍ ബാഖവി, ഹാഫിള് ഇ.പി. അബൂബക്കര്‍ അല്‍ ഖാസിമി പത്താനാപുരം, അബൂ റബീഹ് സ്വദഖത്തുള്ള ബാഖവി തിരുവനന്തപുരം, ഇബ്രാഹിം ഖലീല്‍ ഹുദവി കല്ലായം, കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി, പേരോട് മുഹമ്മദ് അസ്ഹരി, മുഹമ്മദ് റഫീഖ് അഹ്‌സനി ചേളാരി, അബ്ദുല്‍ മജിദ് ബാഖവി കൊടുവള്ളി, ഹാഫിള് സിറാജുദ്ദീന്‍ അല്‍ ഖാസിമി പത്തനാപുരം, ജി.എസ്.അബ്ദുല്‍ റഹിമാന്‍മദനി എന്നിവര്‍ മതപ്രഭാഷണം നടത്തും.

പ്രൊഫ.കെ ആലിക്കുട്ടി മുസ്ലിയാര്‍, പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍, സയ്യദ് കെ.എസ്.അലി തങ്ങള്‍ കുമ്പോല്‍, പാണക്കാട് സയ്യദ് മുനവ്വറലി ശിഹാബ് തങ്ങള്‍, യു.എം. അബ്ദുല്‍ റഹിമാന്‍ മൗലവി, സയ്യിദ് ഫസല്‍ കോയമ്മ അല്‍ ബുഖാരി (കുറാ തങ്ങള്‍), സയ്യിദ് എന്‍.പി.എം. സൈനുല്‍ ആബിദീന്‍ തങ്ങള്‍ അല്‍ ബുഖാരി കുന്നുംകൈ, സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍, കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഖലീല്‍ ബുഖാരി തങ്ങള്‍ കടലുണ്ടി, പേരോട് അബ്ദുല്‍ റഹിമാന്‍ സഖാഫി, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയതങ്ങള്‍ എന്നിവര്‍ വിവിധ ദിവസങ്ങളില്‍ വിശിഷ്ടാതിഥികളായിരിക്കും.

ഉറൂസിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് ദിവസവും മധുരപാനിയവും തബ്‌റൂഖും വിതരണം ചെയ്യും. എല്ലാ ദിവസവും ഭക്തജനങ്ങള്‍ക്ക് ഉച്ചക്കഞ്ഞി നല്‍കും.
മലബാര്‍ ജില്ലകളില്‍ നിന്നും ദക്ഷിണ കുടക് ജില്ലകളില്‍ നിന്നും ഭക്തജനങ്ങള്‍ വന്നെത്തുന്ന ഉറൂസിനു നാടെങ്ങും പ്രചരണം പൂര്‍ത്തിയായി. കേരളത്തിലെയും കര്‍ണ്ണാടകത്തിലെയും പ്രമുഖ സാംസ്‌കാരിക രാഷ്ട്രീയ നായകരും ഉദ്യോഗസ്ഥ പ്രമുഖരും ഉറൂസിനു നെല്ലിക്കുന്നിലെത്തും.

നെല്ലിക്കുന്ന് മുഹ്‌യിദ്ദീന്‍ ജുമാമസ്ജീദിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ദാറുല്‍ ഹുനഫ തഹ്ഫീദുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നും മംബഉല്‍ ഉലൂം ദര്‍സില്‍ നിന്നും പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് ഉറൂസ് വേളയില്‍ സനദ് വിത രണം ചെയ്യും. 27, 31 തീയ്യതികളില്‍ സയ്യിദ് എന്‍.പി.എം സൈനുല്‍ ആബിദിന്‍ തങ്ങള്‍ അല്‍ബുഖാരി കുന്നുംകൈ, സയ്യിദ് കെ.എസ്. അലി തങ്ങള്‍ കുമ്പോല്‍ എന്നിവരാണ് സനദ് നല്‍കുന്നത്.

Post a Comment

0 Comments