ചൂടുവെള്ളത്തിൽ പൈനാപ്പിൾ ഇട്ട് കുടിച്ചാൽ ക്യാൻസർ മാറുമെന്നൊരു സന്ദേശം കഴിഞ്ഞ് കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. ഐസിബിഎസ് ജനറൽ ഹോസ്പിറ്റൽ പ്രൊഫസർ ഡോ. ഗിൽബർട്ട് എ എന്ന വ്യക്തിയുടെ പേരിലാണ് പ്രചാരണം.
ചൂടുള്ള പൈനാപ്പിൾ ക്യാൻസർ കോശങ്ങളെ നശിപ്പിക്കുന്നുവെന്നും അതുകൊണ്ട് തന്നെ ഒരു കപ്പിൽ 2 മുതൽ 3 വരെ പൈനാപ്പിൾ ചെറുതായി അരിഞ്ഞത് ചൂടുവെള്ളം ചേർത്ത് എല്ലാ ദിവസവും കുടിക്കാനും സന്ദേശത്തിൽ ആഹ്വാനം ചെയ്യുന്നു. എന്നാൽ ഇത് തീർത്തും വ്യാജ പ്രചാരണമാണെന്ന് മുൻ ഐഎംഎ പ്രസിഡന്റ് ഡോ.എബ്രഹാം വർഗീസ് പറഞ്ഞു.
‘ഈ സന്ദേശം വ്യാജമാണ്. ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്’- ഡോ.എബ്രഹാം വർഗീസ് പറഞ്ഞു.
‘ഈ സന്ദേശം വ്യാജമാണ്. ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന ഇത്തരം സന്ദേശങ്ങൾ പ്രചരിപ്പിക്കരുത്’- ഡോ.എബ്രഹാം വർഗീസ് പറഞ്ഞു.
0 Comments