ഉദുമ: കാറിൽ കടത്തി കൊണ്ട് പോവുകയായിരുന്ന മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. പള്ളിക്കര പള്ളിപ്പുഴയിലെ മുഹമ്മദ് ആഷിഖ് (30), തൊട്ടിയിലെ ടി. ഷഫീഖ് (30) എന്നിവരെയാണ് എം.ഡി.എം.എ യുമായി ബേക്കൽ പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]
പൂച്ചക്കാട് ചിറക്കൽ റോഡിൽ തിങ്കളാഴ്ച പുലർച്ചെയാണ് ഇവരെ പിടികൂടിയത്. രണ്ട് പൊതികളിലായി ഇവരില്‍ നിന്നും 1.89(ഒന്ന് പോയന്‍റ്89 ഗ്രാം) എം.ഡി.എം.എ പിടിച്ചെടുത്തു. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍, രണ്ട് മൊബൈല്‍ഫോണ്‍, ഒരു ഐഫോണ്‍, വിവിധ തരം തിരിച്ചറിയല്‍ രേഖകള്‍, എം.ഡി.എം.എ . ഉപയോഗിക്കുന്നതിനുള്ള ചില്ല് ഉപകരണം തുടങ്ങിയവ കസ്റ്റഡിയിലെടുത്തു.
0 Comments