മലപ്പുറം: പെരിന്തല്‍മണ്ണയിലെ ബാലറ്റ് പെട്ടി കാണാതായ സംഭവത്തില്‍ പോലീസ് കേസെടുത്തു. ജനപ്രാതിനിത്യ നിയമ പ്രകാരമാണ് പോലീസ് കേസെടുത്തത്. ജില്ലാ കളക്ടര്‍ എസ്പിക്ക് നല്‍കിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.[www.malabarflash.com]
പെരിന്തല്‍മണ്ണ നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തില്‍ തര്‍ക്കത്തിലായിരുന്ന വോട്ടുപെട്ടികളില്‍ ഒന്നാണ് കാണാതാകുകയും പിന്നീട് മറ്റൊരിടത്ത് കണ്ടെത്തുകയും ചെയ്തത്. ഹൈക്കോടതിയിലേക്ക് മാറ്റണമെന്ന ഉത്തരവിനെ തുടര്‍ന്ന് പെട്ടി കൊണ്ടുപോകാന്‍ ട്രഷറിയിലെത്തി സ്‌ട്രോങ് റൂം തുറന്നപ്പോഴാണ് പെട്ടി കാണാനില്ലെന്ന് വ്യക്തമായത്. പിന്നീട് മലപ്പുറം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നാണ് പെട്ടി കണ്ടെത്തിയത്.
സംഭവത്തില്‍ പെരിന്തല്‍മണ്ണ സബ് ട്രഷറി ഓഫീസിലെയും മലപ്പുറം സഹകരണ രജിസ്ട്രാര്‍ ഓഫീസിലെയും ആറ് ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഉദ്യോഗസ്ഥര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് അന്വേഷണ റിപ്പോര്‍ട്ട്.
0 Comments