NEWS UPDATE

6/recent/ticker-posts

പനയാൽ ക്ഷേത്രത്തിൽ മതസൗഹൃദം വിളമ്പി അന്നദാനം

പാലക്കുന്ന് : പനയാൽ മഹാലിംഗേശ്വര ക്ഷേത്രത്തിൽ നടന്നു വരുന്ന ബ്രഹ്മകലശോത്സവ നാളുകളിൽ ക്ഷേത്രത്തിലെത്തുന്ന വിശ്വാസികൾക്ക് ഭക്ഷണം വിളമ്പുന്നത് ഏറെ വിശേഷപെട്ട ചടങ്ങുകൂടിയാണ്. 22 മുതൽ വിഭവസമൃദ്ധമായ സദ്യയോടൊപ്പം പായസവും വിളമ്പുന്നുണ്ട്. 27 വരെ ഇത് തുടരും.[www.malabarflash.com] 

 മതഹൗഹാർദത്തിന്റെ മാധുര്യം വേണ്ടുവോളം ഇലയിൽ വിളമ്പി 4000 പേർക്ക് ബുധനാഴ്ച്ച അന്നദാനം ഒരുക്കിയത് ബ്രഹ്മകലാശോത്സവത്തിനായി ഒരുക്കിയ വിശാലമായ പന്തലിലെ പുത്തൻ അനുഭവമായി. പെരിയാട്ടടുക്കം പാലത്തിങ്കാൽ മുഹമ്മദ്‌ കുഞ്ഞിയുടെ സ്മരണക്ക് മക്കളുടെ വകയായിരുന്നു പ്രഭാത ഭക്ഷണവും ഉച്ചയ്ക്കും രാത്രിയും സദ്യയും വൈകുന്നേരം ചായയോടൊപ്പം ലഘുഭക്ഷണവും വിളമ്പി മത സൗഹാർദത്തിന് മാതൃകയായത്.

പെരിയാട്ടടുക്കം ചെരുമ്പ ജുമാ മസ്ജിദ് കമ്മിറ്റി കലവറയിലേക്ക് വിഭവങ്ങളും എത്തിച്ചിരുന്നു. 27ന് ബ്രഹ്മകലശാഭിഷേകത്തോടെ ഇവിടെ ഉത്സവം സമാപിക്കും.

Post a Comment

0 Comments