കോട്ടയം: മീനടത്ത് വൃദ്ധ മാതാപിതാക്കളെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍. മാത്തുര്‍പ്പടി തെക്കേല്‍ കൊച്ചുമോനെ പാമ്പാടി പോലീസാണ് അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.[www.malabarflash.com]
പതിവായി മദ്യപിച്ച് വീട്ടില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന വ്യക്തിയാണ് പ്രതി കൊച്ചുമോന്‍. മാതാപിതാക്കളെ മര്‍ദിക്കുന്നതും ചീത്ത വിളിക്കുന്നതും സംബന്ധിച്ച് മുമ്പും പരാതി ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസവും മദ്യപിച്ചെത്തി മാതാപിതാക്കളെ മര്‍ദിച്ച പ്രതി അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാളുടെ ഭാര്യ മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി വാര്‍ഡ് മെംബര്‍ക്ക് കൈമാറി പരാതി നല്‍കുകയായിരുന്നു. പാമ്പാടി എസ്.എച്ച്.ഒ. സുവര്‍ണകുമാറും സംഘവും പാമ്പാടിയിലെ ബാറില്‍നിന്നാണ് കൊച്ചുമോനെ പിടികൂടിയത്.
അയുധം കാണിച്ച് ഭീഷണിപ്പെടുത്തിയതിനും കൈയേറ്റം ചെയ്തതിനും അസഭ്യം പറഞ്ഞതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. കോട്ടയം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. മര്‍ദനമേറ്റ വയോധികര്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി. ഇരുവരുടെയും ആരോഗ്യനില തൃപ്തികരമാണ്.
0 Comments