ഞായറാഴ്ച്ച രാവിലെ 6 മണിക്ക് അർ റസൂൽ മധുരമുള്ള ചിത്രങ്ങൾ എന്ന വിഷയത്തിൽ എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ഡോ പി എ മുഹമ്മദ് ഫാറൂഖ് നഈമി നടത്തിയ പ്രഭാഷണത്തോടെ പരിപാടികൾ ആരംഭിച്ചു.
7 മണിക്ക് ജനങ്ങൾ, രാഷ്ട്രം വിചാര വിനിമയങ്ങൾ എന്ന വിഷയത്തിൽ ചർച്ച നടന്നു. എം അബ്ദുൽ മജീദ്, ടി എ അലി അക്ബർ, സി ആർ കെ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി. 9 മണിക്ക് വിദ്യാഭ്യാസം വിദ്യാർത്ഥികൾ പുനരാലോചിക്കുന്നു എന്ന വിഷയത്തിൽ അക്കാദമിക് ടോക് നടന്നു. കേരള കേന്ദ്ര സർവകലാശാല പ്രൊഫസർ ഡോ: അമൃത് ജി കുമാർ, എം മുഹമ്മദ് സ്വാദിഖ് സംസാരിച്ചു.
10.30 ന് ഇന്ത്യൻ പൊളിറ്റിക്സ് ഭരണഘടനയാണ് ശരി എന്ന വിഷയത്തിൽ സെമിനാർ നടന്നു. ടി ടി ശ്രീകുമാർ, മുസ്തഫ പി എറായ്ക്കൽ സംസാരിച്ചു. ഉച്ചക്ക് 12 മണിക്ക് വെളിച്ചത്തിന്റെ വർത്തമാനങ്ങൾ എന്ന വിഷയത്തിൽ നടന്ന പ്രഭാഷണത്തിന് റഹ്മത്തുള്ള സഖാഫി എളമരം നേതൃത്വം നൽകി. 12.30 ന് നവോത്ഥാനത്തിന്റെ നേരുകൾ എന്ന വിഷയത്തിൽ എസ് എസ് എഫ് സംസ്ഥാന സെക്രട്ടറിമാരായ പി ജാബിർ, കെ ബി ബഷീർ സംസാരിച്ചു. 1.30 ന് തുടർച്ചയുള്ള സമരങ്ങൾ എന്ന വിഷയത്തിൽ സി കെ റാശിദ് ബുഖാരി പ്രഭാഷണം നിർവ്വഹിച്ചു. 2.30 ന് സമാപന സംഗമം നടന്നു.
സമസ്ത പ്രസിഡണ്ട് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് കെ വൈ നിസാമുദ്ദീൻ ഫാളിലി അധ്യക്ഷത വഹിച്ചു. ശേഷം പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ചു. സയ്യിദ് അബ്ദുൽ ഫത്താഹ് അവേലം, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി , കെ കെ അഹ്മദ് കുട്ടി മുസ്ലിയാർ, വിപിഎം ഫൈസി വില്യാപ്പിള്ളി, മജീദ് കക്കാട്, ജി അബൂബക്കർ, സംബന്ധിച്ചു. തുടർന്ന് നടന്ന വിദ്യാർത്ഥി റാലിയിൽ ആയിര കണക്കിന് വിദ്യാർത്ഥികൾ അണിനിരന്നു. മുതലക്കുളം മൈതാനിയിൽ റാലി സമാപിച്ചു.
0 Comments