കേരള മുസ്‌ലിം ജമാഅത്ത്, എസ് വൈ എസ്, മഴവിൽ സംഘം പ്രവർത്തകരുടെയും മഹല്ല്, മദ്രസ, മാനേജ്മെൻ്റ് , വിദ്യാർഥികൾ, ഉസ്താദുമാർ എന്നിവരുടെയും നേതൃത്വത്തിൽ സ്വീകരണങ്ങൾ നൽകി. സ്വീകരണ കേന്ദ്രങ്ങളിൽ നമ്മൾ ഇന്ത്യൻ ജനത, വിപ്ലവത്തിൻ്റെ 50 വസന്ത വർഷങ്ങൾ എന്നീ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.
സമകാലിക ഇന്ത്യയിൽ ജനാധിപത്യ വ്യവസ്തകൾക്ക് സംരക്ഷണമൊരുക്കേണ്ട സന്ദേശങ്ങൾ പദയാത്രയിൽ വിദ്യാർഥികളിൽ നിന്നുയർന്നു. ഗ്രാമ സ്വരാജുമായി ബന്ധപ്പെട്ട് വിവിധ പരിശീലന പ്രവർത്തനങ്ങൾ വിവിധ ഘടകങ്ങളിലായി പ്രവർത്തകർക്ക് നൽകിയിട്ടുണ്ട്.
ബള്ളൂർ യൂണിറ്റിൽ നടന്ന ഉദ്ഘാടന സംഗമത്തിൽ എസ് എസ് എഫ് കാസറഗോഡ് ജില്ലാ സെക്രെട്ടറി ബാദുഷ ഹാദി സഖാഫി ഉദ്ഘാടനം ചെയ്തു.മൊഗ്രാൽ പുത്തൂർ സെക്ടർ പ്രസിഡന്റ് നൗഫൽ സഖാഫി മൊഗർ അധ്യക്ഷത വഹിച്ചു.സെക്രെട്ടറിമാരായ അഡ്വ.ആശിർ അബ്ബാസ് ബള്ളൂർ,ഫൈറാസ് അബ്ദുൽ റഹ്മാൻ പ്രഭാഷണം നടത്തി.മിസ്ഹബ് അബ്ദുൽ മജീദ് സ്വാഗതവും ജവാദ് മൊഗ്രാൽ പുത്തൂർ നന്ദിയും പറഞ്ഞു.
0 Comments