ഹയർ സെക്കൻഡറി വിഭാഗം അറബി അധ്യാപകർക്കുവേണ്ടി കോളേജ് വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു പൊതുവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ദശദിന റസിഡൻഷ്യൽ ട്രൈനിംഗ് പ്രോഗ്രാം കാസർകോട് ഗവ. കോളേജിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധ്രുതഗതിയിൽ മുന്നേറുന്ന ലോകത്തോടൊപ്പം സഞ്ചരിക്കാൻ അധ്യാപന രീതിശാസ്ത്രം, ആശയ വിപുലീകരണം, അടിസ്ഥാന മൂല്യങ്ങൾ എന്നീ മേഖലകളിൽ അധ്യാപകർ ഏറെ മുന്നേറണമെന്നും, ആഗോള സാധ്യതകളും അവസരങ്ങളും ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
പ്രിൻസിപ്പാൾ ഇൻ ചാർജ് ഡോ. ലിയാഖത്തലി അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻഡറി മേഖല ഡെപ്യൂട്ടി ഡയറക്ടർ പ്രസീത പി.വി ആശംസകൾ
നേർന്നു. കോഡിനേറ്റർ അബ്ദുൽ നിസാർ ഇ സ്വാഗതവും കെ.പി. അബ്ദുൽ ഹമീദ് നന്ദിയും പറഞ്ഞു.
0 Comments