NEWS UPDATE

6/recent/ticker-posts

ആലപ്പുഴയിൽ പോലീസ് വാഹനമിടിച്ച് രണ്ട് യുവാക്കൾ മരിച്ചു

ആലപ്പുഴ: തലവടി തണ്ണീര്‍മുക്കം റോഡില്‍ പോലീസ് ജീപ്പ് ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കോട്ടയം സ്വദേശി ജസ്റ്റിന്‍, കുമരകം സ്വദേശി അലക്‌സ് എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 3.30ഓടെയായിരുന്നു അപകടം.[www.malabarflash.com]

ആലപ്പുഴ ഡിസിആര്‍ബി ഡിവൈഎസ്പിയുടെ ജീപ്പാണ് യുവാക്കളെ ഇടിച്ചത്. ആലപ്പുഴ ബീച്ചില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു യുവാക്കള്‍. അപകടസമയത്ത് ഡ്രൈവര്‍ മാത്രമാണ് ജീപ്പിലുണ്ടായിരുന്നതെന്ന് പോലീസ് പറഞ്ഞു.

ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.

Post a Comment

0 Comments