NEWS UPDATE

6/recent/ticker-posts

ഉദയമംഗലം ചെരിപ്പാടി കളരിക്കാല്‍ തറവാട് ദേവസ്ഥാനത്ത് കളിയാട്ടം തുടങ്ങി

ഉദുമ: ജനുവരി 23 വരെ ഉദയമംഗലം ചെരിപ്പാടി കളരിക്കാല്‍ തറവാട് ദേവസ്ഥാനത്ത് നടക്കുന്ന ആണ്ടു കളിയാട്ടത്തിന് ഭക്തിനിര്‍ഭരമായ തുടക്കം.[www.malabarflash.com]

എല്ലാ ദിവസവും രാത്രി 9 മണിക്ക് ചെരിപ്പാടി കളരിക്കാല്‍ തറവാട്ടില്‍ നിന്ന് ദേവസ്ഥാനത്തേക്ക് ദീപവും തിരിയും എഴുന്നളളത്തിനും തിടങ്ങലിനും ശേഷം കന്നിക്കെരുമകന്‍, പുളളിപ്പൂവന്‍ തെയ്യങ്ങളുടെ വെളളാട്ടം അരങ്ങിലെത്തും. തുടര്‍ന്ന് തുടര്‍ന്ന് വിഷ്ണുമൂര്‍ത്തി, ചെരിപ്പാടി ചാമുണ്ഡി തെയ്യങ്ങളുടെ കുളിച്ച്തോറ്റം നടക്കും. പുലര്‍ച്ചേ മുതല്‍ കന്നിക്കെരുമകനും, പുളളിപ്പൂവനും 11 മണിക്ക് വിഷ്ണുമൂര്‍ത്തിയും 2 മണിക്ക് ചെരിപ്പാടി ചാമുണ്ഡിയും കെട്ടിയാടും. 

കളിയാട്ടത്തിന്റെ അവസാന ദിവസമായ ജനുവരി 23 തിങ്കളാഴ്ച ഉച്ചയ്ക്ക് ദേവി പ്രസാദമായ അന്നദാനം ഉണ്ടായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Post a Comment

0 Comments