ന്യൂഡല്‍ഹി: കാസര്‍കോട് ഉദുമ പീഡനക്കേസില്‍ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. കേസിലെ ചില വസ്തുതകള്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് ഹര്‍ജി തള്ളിക്കൊണ്ട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.[www.malabarflash.com]
കേസ് അന്വേഷിച്ച ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ച കേസ് ഡയറിയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായ ദിവസങ്ങളില്‍ പ്രതികള്‍ വിദേശത്തായിരുന്നവെന്നാണ് രേഖപ്പെടുത്തിയിരുന്നതെന്ന് പ്രതികള്‍ക്ക് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആര്‍. ബസന്തും അഭിഭാഷകന്‍ മുകുന്ദ് പി. ഉണ്ണിയും വാദിച്ചു. എന്നാല്‍, പീഡനത്തിനിരയായ തീയതികള്‍ പെണ്‍കുട്ടി രഹസ്യ മൊഴിയില്‍ പറഞ്ഞിട്ടില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. വിദേശത്ത് ഇരുന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ബ്ലാക്മെയില്‍ ചെയ്തത് ഗൗരവ്വമേറിയ സംഭവമാണെന്നും ബെഞ്ച് നിരീക്ഷിച്ചു.
കേസ് ഞെട്ടിപ്പിക്കുന്നതാണെന്നും അതിനാല്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിക്കരുതെന്നും സംസ്ഥാന സര്‍ക്കാരിന് വേണ്ടി ഹാജരായ സ്റ്റാന്റിങ് കോണ്‍സല്‍ നിഷേ രാജന്‍ ഷൊങ്കര്‍ കോടതിയില്‍ വാദിച്ചു.
0 Comments