കാഞ്ഞങ്ങാട്: കാണാതായ യുവാവിനെയും യുവതിയെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കള്ളാർ ഒക്ലാവിലെ കെ.മുഹമ്മദ് ഷെരീഫ് (40) , ആടകം പുലിക്കുഴിയിലെ സതീഷ് ഗോപിയുടെ ഭാര്യ സിന്ധു (36) എന്നിവരെയാണ് വ്യാഴാഴ്ച ഉച്ചയോടെ ഗുരുവായൂർ അടുത്തുള്ള ലോഡ്ജ് തൂങ്ങി മരിച്ച നിലയിൽ കണ്ടത്.[www.malabarflash.com]
ഇരുവരെയും ഈ മാസം 7 മുതൽ കാണാതായിരുന്നു. ബുധനാഴ്ചയാണ് ഇരുവരും ലോഡ്ജിൽ മുറിയെടുത്തത്. വ്യാഴാഴ്ച ഉച്ചവരെ മുറി തുറക്കാത്തതിനെ തുടർന്ന് ജീവനക്കാർ ജനൽ വഴി നോക്കിയപ്പോഴാണ് ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
ഓട്ടോ ഡ്രൈവറായ ഷെരിഫുമായി യുവതി ദീർഘനാളായി പ്രണയത്തിലായിരുന്നു. യുവാവിന് ഭാര്യയും മൂന്ന് മക്കളുമുണ്ട് .യുവതിക്ക് രണ്ട് മക്കളുമുണ്ട് .
0 Comments