കുറ്റിക്കോലില്‍ നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന ശിയ ബസും പാണത്തൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന പികപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. അപകടത്തിന്റെ ദൃശ്യം പുറത്തു വന്നിട്ടുണ്ട്. കൂട്ടിയിടിയില്‍ പികപ്പ് വാനിനകത്ത് കുടുങ്ങിയ യൂസഫിനെ ഫയര്‍ഫോഴ്‌സും അമ്പലത്തറ പോലീസും പ്രദേശവാസികളുടെ സഹായത്തോടെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
പികപ്പില്‍ ഉണ്ടായിരുന്ന പഴങ്ങള്‍ റോഡില്‍ ചിതറി വീണു. യുവാവ് സംഭവസ്ഥത്ത് വെച്ച് തന്നെ മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ബസില്‍ ഉണ്ടായിരുന്ന മൂന്ന് യാത്രക്കാര്‍ക്കും നിസാര പരുക്കേറ്റു.
0 Comments