കുറ്റപത്രം കോടതി സ്വീകരിച്ചിരുന്നു. കേസിന്റെ ഫയലുകളും രേഖകളും മജിസ്ട്രേറ്റിന് കൈമാറി. ജനുവരി 10നാണ് മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി സതീഷ്കുമാര്‍ ആലക്കൻ കുറ്റപത്രം സമർപ്പിച്ചത്. കെ. സുരേന്ദ്രനാണ് കേസിലെ ഒന്നാം പ്രതി.
യുവമോര്‍ച്ച മുന്‍ സംസ്ഥാന ട്രഷറര്‍ സുനില്‍ നായിക്ക്, ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡന്റ് കെ. ബാലകൃഷ്ണ ഷെട്ടി, നേതാക്കളായ സുരേഷ് നായിക്, കെ. മണികണ്ഠ റൈ, ലോകേഷ് നോഡ എന്നിവരാണ് മറ്റ് പ്രതികള്‍. ഇതില്‍ സുരേന്ദ്രന് അടക്കം അഞ്ചു പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയത്.

മഞ്ചേശ്വരം നിയമസഭ തെരഞ്ഞെടുപ്പിൽ ബി.എസ്.പി സ്ഥാനാർഥിയായ കെ. സുന്ദരക്ക് സ്ഥാനാർഥിത്വം പിന്‍വലിക്കാന്‍ രണ്ടു ലക്ഷം രൂപയും ഫോണും നല്‍കിയെന്നും ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി നാമനിർദേശ പത്രിക പിൻവലിച്ചുവെന്നുമാണ് കേസ്. പത്രിക പിൻവലിക്കാൻ കെ. സുരേന്ദ്രന് കോഴ നല്‍കിയെന്ന സുന്ദരയുടെ വെളിപ്പെടുത്തലാണ് കേസിനാധാരം. പിന്നാലെ മഞ്ചേശ്വരത്ത് ഇടത് സ്ഥാനാർഥിയായിരുന്ന വി.വി. രമേശൻ കോടതിയിൽ പരാതി നൽകി.
0 Comments