NEWS UPDATE

6/recent/ticker-posts

പെണ്ണ് കിട്ടാത്തതിനാല്‍ ക്ഷേത്രത്തിലേക്ക് യുവാക്കളുടെ പദയാത്ര; മൂന്നു ദിവസം, 105 കിലോമീറ്റര്‍

ബെംഗളൂരു: ജീവിതപങ്കാളിയെ തേടി നടന്നുമടുത്ത ഒരു കൂട്ടം യുവാക്കള്‍ ക്ഷേത്രത്തിലേക്ക് പദയാത്ര നടത്താന്‍ ഒരുങ്ങുന്നു. കര്‍ണാടകയിലെ മാണ്ഡ്യയില്‍ നിന്നുള്ള 200 യുവാക്കളാണ് ദൈവത്തിന്റെ അനുഗ്രഹം തേടി പദയാത്ര സംഘടിപ്പിക്കുന്നത്. ചാമരാജനഗര്‍ ജില്ലയിലെ എംഎം ഹില്‍സ് ക്ഷേത്രത്തിലേക്കാണ് യാത്ര പോകുന്നത്.[www.malabarflash.com]


കല്ല്യാണം നടക്കാന്‍ ദൈവത്തിന്റെ അനുഗ്രഹം തേടിയാണ് യുവാക്കളുടെ ഈ വ്യത്യസ്തമായ നീക്കം. ഇതില്‍ അധികപേരും 30 വയസ്സ് കഴിഞ്ഞ കര്‍ഷകരാണ്. ഈ മാസം 23-ന് മധൂര്‍ താലൂക്കിലെ ദൊഡ്ഢിയില്‍ നിന്നാണ് പദയാത്ര തുടങ്ങുക. മൂന്ന് ദിവസം നീളുന്ന യാത്രയില്‍ 105 കിലോമീറ്റര്‍ ദൂരമാണ് ഇവര്‍ പിന്നിടുന്നത്.

ഈ വിവരമറിഞ്ഞ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള യുവാക്കള്‍ പദയാത്രയില്‍ ചേരാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇവര്‍ കൂടി ചേരുന്നതോടെ യാത്രാസംഘം വലുതാകും. 'ബ്രഹ്‌മചാരിഗാല പദയാത്ര' എന്നാണ് ഇതിന് പേര് നല്‍കിയിരിക്കുന്നത്.

Post a Comment

0 Comments