NEWS UPDATE

6/recent/ticker-posts

11-കാരിയെ കൊന്ന് കുഴിച്ചിട്ടു; പോലീസിനെ പ്രതിയിലേക്കെത്തിച്ചത് അമ്മയുടെ ഫോണില്‍ വന്ന മിസ്ഡ് കോള്‍

ന്യൂഡല്‍ഹി: പതിനൊന്നുകാരിയുടെ കൊലപാതകത്തിലെ പ്രതിയെ പിടികൂടാൻ തുമ്പായത് അമ്മയുടെ ഫോണിലേക്കെത്തിയ മിസ്ഡ്‌കോള്‍. ഡല്‍ഹിയിലെ നാംഗ് ലോയില്‍ നിന്ന് ഫെബ്രുവരി ഒമ്പതിനാണ് പെണ്‍കുട്ടിയെ കാണാതായത്. രാവിലെ സ്‌കൂളിലേക്ക് പോയ കുട്ടി വൈകിട്ട് തിരിച്ചെത്താത്തതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. തൊട്ടടുത്ത ദിവസം തന്നെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.[www.malabarflash.com]


കുട്ടിയെ കാണാതായ ദിവസം രാവിലെ 11.50-ന് അമ്മയുടെ ഫോണിലേക്ക് ഒരു കോള്‍ വന്നിരുന്നു. പക്ഷെ, തിരിച്ചുവിളിച്ചപ്പോള്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാകാമെന്ന സംശയത്തില്‍ മാതാപിതാക്കള്‍ ഇക്കാര്യം പോലീസിനെ അറിയിച്ചു. ആ ഫോണ്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം ചെന്നെത്തിയത് 21 കാരനായ പ്രതിയിലായിരുന്നു.

കുട്ടിയെ കാണാതായി പന്ത്രണ്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് അന്വേഷണം രോഹിത് എന്ന പ്രതിയിലേക്കെത്തിച്ചത്. ഫോണ്‍ ട്രാക്ക് ചെയ്ത് അന്വേഷണസംഘം പഞ്ചാബിലും മധ്യപ്രദേശിലും എത്തി. ഒടുവില്‍ ഫെബ്രുവരി 21- ന് രോഹിത് പിടിയിലായി. ചോദ്യം ചെയ്യലിനിടെ ഫെബ്രുവരി 9 -ന് കുട്ടിയെ കൊലപ്പെടുത്തി മൃതശരീരം കുഴിച്ചിട്ടതായി രോഹിത് കുറ്റസമ്മതം നടത്തി. പശ്ചിമ ഡല്‍ഹിയിലെ മുണ്ഡ്കാ ഗ്രാമത്തില്‍ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

കുടുംബത്തിലെ നാല് ആണ്‍കുട്ടികള്‍ക്ക് ഏക സഹോദരിയായിരുന്നു മരിച്ച പെണ്‍കുട്ടി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യലിനായി പോലീസ് കസ്റ്റഡിയില്‍ വിട്ടു. കൊലപാതകത്തിനുള്ള കാരണം ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് വിധേയ ആയിരുന്നോ എന്നുള്ളത് മൃതദേഹപരിശോധനയ്ക്ക് ശേഷമേ വ്യക്തമാവൂ എന്നും പോലീസ് അറിയിച്ചു.

Post a Comment

0 Comments