കോഴിക്കോട്: കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങി വിദ്യാര്‍ഥി മരിച്ചു. പയ്യാനക്കല്‍ പടന്നവളപ്പ് മുഹമ്മദ് റിസ്‌വാൻ (12) ആണ് മരിച്ചത്. വീടിന്റെ മുകളിലത്തെ നിലയില്‍ കയര്‍ ഉപയോഗിച്ച് കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.[www.malabarflash.com]
കളിക്കുന്നതിനിടെ കഴുത്തില്‍ കയര്‍ കുരുങ്ങുകയായിരുന്നു. ഭക്ഷണം കഴിക്കുന്ന സമയമായിട്ടും കുട്ടിയെ താഴെയെങ്ങും കണ്ടിരുന്നില്ല. ഇതേ തുടര്‍ന്നാണ് മാതാവ് സഹോദരനെ മുകളിലത്തെ നിലയിലേക്ക് പറഞ്ഞയച്ചത്. സഹോദരന്‍ അന്വഷിച്ചത്തെിയപ്പോളാണ് റിസ്‌വാൻ കഴുത്തില്‍ കയര്‍ കുരുങ്ങിയ നിലയില്‍ കിടക്കുന്നത് കണ്ടത്. ഉടന്‍ തന്നെ കുട്ടിയെ ബീച്ച് ഗവ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
റഷീദിന്റെയും ജമീലയുടെയും മകനാണ് മരിച്ച റിസ്‌വാൻ. പരപ്പില്‍ എംഎച്ച്എസ് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്നു .
0 Comments