കഴിഞ്ഞ വര്‍ഷം ജൂലെ മാസമാണ് സംഭവം. രാവിലെ ട്യൂഷന്‍ സെന്ററിലേക്ക് പോവുകയായിരുന്ന പെണ്‍കുട്ടിയെ ആനമങ്ങാട് ടൗണിന് അടുത്ത് വെച്ച് പ്രതി കുത്തുകയായിരുന്നു.
പ്രതി പെൺകുട്ടിയെ ആക്രമിക്കാൻ ഉദ്ദേശിച്ചാണ് വന്നത്. ഇതിനായി തന്റെ ബാഗില്‍ കത്തി കരുതിയിരുന്നു. ഇതെടുത്ത് പെൺകുട്ടിയെ കുത്താൻ ആയുന്നതിനിടെ പെണ്‍കുട്ടി ഒഴിഞ്ഞുമാറി. തലനാരിഴയ്ക്ക് വലിയ ആക്രമണത്തിൽ നിന്ന് പെൺകുട്ടി രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിനിടെ പെണ്‍കുട്ടി യുവാവിനെ തള്ളിയിടുകയും ചെയ്തു. ഈ വീഴ്ചയില്‍ പ്രതിയുടെ കൈയ്യിൽ നിന്ന് കത്തി തെറിച്ചു പോയി.
ബഹളം കേട്ട് നാട്ടുകാര്‍ ഓടിയെത്തി. ഈ സമയത്ത് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാൽ എതിരെ വന്ന ഒരു വാഹനത്തില്‍ തട്ടി പ്രതി നിലത്ത് വീണു. ഓടിക്കൂടിയ നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസിന് കൈമാറുകയായിരുന്നു. 14 വയസുള്ള പെണ്‍കുട്ടിയാണ് ആക്രമിക്കപ്പെട്ടത്. പ്രതി ഈ പെൺകുട്ടിയെ നിരന്തരം പിന്തുടര്‍ന്ന് ശല്യം ചെയ്തിരുന്നു.
പെൺകുട്ടി പ്രതിയുടെ പ്രണായാഭ്യര്‍ത്ഥന നിരസിച്ചതായിരുന്നു ആക്രമണത്തിന്റെ കാരണം. 7 വര്‍ഷം കഠിന തടവിനാണ് പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി പ്രതിയെ ശിക്ഷിച്ചിരിക്കുന്നത്. 22000 രൂപ പിഴയും അടയ്ക്കണം. പെരിന്തല്‍മണ്ണ പോലീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

0 Comments