NEWS UPDATE

6/recent/ticker-posts

നത്തിങ് ഓഎസ് 1.5 ആന്‍ഡ്രോയിഡ് 13 അപ്‌ഡേറ്റ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം ?

നത്തിങ് ഫോണ്‍ 1 ലേക്കായി ആദ്യത്തെ പ്രധാന ആന്‍ഡ്രോയിഡ് ഓഎസ് അപ്‌ഡേറ്റ് അവതരിപ്പിച്ചു. ഗൂഗിളും നത്തിങും അവതരിപ്പിച്ച പുതിയ ചില ഫീച്ചറുകളും സോഫ്റ്റ് വെയര്‍ പരിഷ്‌കാരങ്ങളുമാണ് പുതിയ അപ്‌ഡേറ്റിലുണ്ടാവുക.[www.malabarflash.com]


ലോക്ക് സ്‌ക്രീന്‍ ഷോര്‍ട് കട്ട് കസ്റ്റമൈസേഷനുകള്‍, കൂടുതല്‍ ഗ്ലിഫ് റിങ്‌ടോണുകള്‍, നോട്ടിഫിക്കേഷന്‍ സൗണ്ടുകള്‍, പുതിയ മെറ്റീരിയല്‍ യൂ കളര്‍ സ്‌കീമുകള്‍ എന്നിവ പുതിയ അപ്‌ഡേറ്റിലുണ്ടാവും.

നത്തിങിന്റെ വെബ്‌സൈറ്റിലൂടെയാണ് പുതിയ ഒഎസ് അപ്‌ഡേറ്റ് ഔദ്യോഗികമായി അവതരിപ്പിച്ച കാര്യം കമ്പനി പ്രഖ്യാപിച്ചത്. ചില നത്തിങ് ഫോണ്‍ 1 ഉപഭോക്താക്കള്‍ക്ക് കഴിഞ്ഞ ആഴ്ച മുതല്‍ തന്നെ പുതിയ അപ്‌ഡേറ്റ് ലഭിച്ച് തുടങ്ങിയിരുന്നു. എല്ലാ ഉപഭോക്താക്കള്‍ക്കുമായി അപ്‌ഡേറ്റ് എത്തിക്കുകയാണെന്നാണ് ഇപ്പോഴത്തെ പ്രഖ്യാപനം.

അപ്‌ഡേറ്റില്‍ വന്ന മാറ്റങ്ങള്‍ ഇവയാണ്.
  • പുതിയ നത്തിങ് വെതർ ആപ്പ്
  • പരിഷ്‌കരിച്ച ക്യാമറ ആപ്പ് ഇന്റര്‍ഫേസ്.
  • ആപ്പ് ലോഡിംഗ് വേഗതയില്‍ 50% വരെ വര്‍ധനവ്.
കസ്റ്റമൈസേഷനുകള്‍
  • പുതിയ ഗ്ലിഫ് സൗണ്ട് പായ്ക്ക്. കൂടുതല്‍ ഗ്ലിഫ് റിംഗ്ടോണുകളും നോട്ടിഫിക്കേഷന്‍ ശബ്ദങ്ങളും.
  • കൂടുതല്‍ 'മെറ്റീരിയല്‍ യു' കളര്‍ സ്‌കീമുകള്‍
  • ലോക്ക്‌സ്‌ക്രീന്‍ ഷോര്‍ട് കട്ട് കസ്റ്റമൈസേഷനുകള്‍.- ക്യാമറ, ടോര്‍ച്ച്, ഡിവൈസ് കണ്‍ട്രോളുകള്‍, വാലറ്റ് എന്നിവയ്ക്കായി ഷോര്‍ട്ട് കട്ടുകള്‍ വെക്കാം.
മെച്ചപ്പെട്ട അനുഭവത്തിനായി
  • മെച്ചപ്പെട്ട നെറ്റ്വര്‍ക്ക് ക്വിക്ക് സെറ്റിംഗ്സ് പാനല്‍ ഉപയോഗിച്ച് ഡ്യുവല്‍ സിം ഉപയോഗിക്കുമ്പോള്‍ ഡാറ്റ യൂസേജ് സിമ്മുകള്‍ എളുപ്പത്തില്‍ മാറ്റം
  • ക്വിക്ക് സെറ്റിംഗ്‌സിലും ക്യാമറ ആപ്പിലും പുതിയ ക്യുആര്‍ കോഡ് സ്‌കാനര്‍
  • വ്യത്യസ്ത ആപ്പുകള്‍ക്കായി വ്യത്യസ്ത ഭാഷകള്‍ ഉപയോഗിക്കാനാവുന്ന മള്‍ട്ടി-ലാംഗ്വേജ് സപ്പോര്‍ട്ട്
  • ക്ലിപ്പ്‌ബോര്‍ഡ് പ്രിവ്യൂ-കോപ്പി ചെയ്ത വാചകം സ്‌ക്രീനിന്റെ താഴത്തെ മൂലയിലുള്ള ക്ലിപ്പ്‌ബോര്‍ഡില്‍ ദൃശ്യമാകും. പേസ്റ്റ് ചെയ്യുന്നതിന് മുമ്പ് നിങ്ങള്‍ക്ക് ടെക്സ്റ്റ് നേരിട്ട് എഡിറ്റ് ചെയ്യാം.
  • ഫോര്‍ഗ്രൗണ്ട് സര്‍വീസസ്- ബാറ്ററി ലാഭിക്കാന്‍ നോട്ടിഫിക്കേഷന്‍ സെന്ററില്‍ നിന്ന് നേരിട്ട് ആക്റ്റീവ് ആയ ബാക്ക്ഗ്രൗണ്ട് ആപ്പുകള്‍ ക്ലോസ് ചെയ്യാം.
കാണാനുള്ള മാറ്റങ്ങള്‍
  • കാണാനുള്ള മാറ്റങ്ങള്‍ പുതിയ രൂപത്തിലുള്ള മീഡിയ കണ്‍ട്രോള്‍
  • മെച്ചപ്പെട്ട വോളിയം നിയന്ത്രണം.
  • ഗെയിം മോഡിലായിരിക്കുമ്പോള്‍ ശ്രദ്ധ തിരിക്കുന്ന നോട്ടിഫിക്കേഷനുകള്‍ കുറച്ചു.
  • നിങ്ങളുടെ ഉപകരണത്തില്‍ സംഭാഷണം തിരിച്ചറിഞ്ഞ് തത്സമയ കാപ്ഷന്‍ കാണിക്കുന്ന ഫീച്ചര്‍
  • ഡിസ്‌പ്ലേ ഓണും ഓഫും തമ്മില്‍ മാറ്റുമ്പോള്‍ കൂടുതല്‍ സുഗമമായ ആനിമേഷനുകള്‍. 
സ്വകാര്യത അപ്ഗ്രേഡുകള്‍ 
  • ഓരോ ആപ്പിലും ഏതൊക്കെ ചിത്രങ്ങളാണ് പങ്കിടേണ്ടതെന്ന് തിരഞ്ഞെടുക്കാനാകുന്ന ഫോട്ടോ പിക്കര്‍.
  • മീഡിയ പെര്‍മിഷനില്‍ നിങ്ങള്‍ പങ്കിടാന്‍ ആഗ്രഹിക്കുന്ന മീഡിയ ടൈപ്പുകള്‍ ഗ്രൂപ്പ് ചെയ്യാനാകും.
  • ഒരു ആപ്പ് നിങ്ങളുടെ ക്ലിപ്പ്‌ബോര്‍ഡ് ആക്‌സസ് ചെയ്യുമ്പോള്‍ അലേര്‍ട്ടുകള്‍ കാണിക്കും. അനാവശ്യ ആക്സസ്സ് തടയാന്‍ കുറച്ച് സമയത്തിന് ശേഷം ക്ലിപ്പ്‌ബോര്‍ഡ് ഹിസ്റ്ററി മായ്ക്കും.
  • പേഴ്‌സണല്‍ സേഫ്റ്റി ആപ്പ് ഉള്‍പ്പെടുത്തി സിസ്റ്റം പെര്‍ഫോമന്‍സ് ബാക്ക്ഗ്രൗണ്ട് മെമ്മറി വര്‍ധിപ്പിച്ചു. പതിവായി ഉപയോഗിക്കുന്ന ആപ്പുകള്‍ ലോഡ് ആവാനുള്ള സമയം കുറച്ചു.
  • കാഷെയും മറ്റ് അനാവശ്യ ഫയലുകളും സ്വയം വൃത്തിയാക്കുന്ന സെല്‍ഫ് റിപ്പയറിങ് ഫീച്ചര്‍
  • സിസ്റ്റം സ്റ്റെബിലിറ്റി വര്‍ദ്ധിപ്പിച്ചു.
  • പൊതുവായുള്ള മറ്റ് പ്രശ്‌നങ്ങള്‍ പരിഹരിച്ചു 
എങ്ങനെ അപ്‌ഡേറ്റ് ചെയ്യാം
നത്തിങ് ഫോണ്‍ (1) ല്‍ Settings- System- SystemUpdate- Chek for Updates തിരഞ്ഞെടുത്താൽ അപ്ഡേറ്റ് ഡൗൺലോഡ് ചെയ്യാം.

Post a Comment

0 Comments