വള്ളികുന്നം അജ്മല്‍ ഹൗസില്‍ നിസാമുദ്ദീനെയാണ് കോടതി ശിക്ഷിച്ചത്. മാതാവ് ഉപേക്ഷിച്ച് പോയ പെണ്‍കുട്ടിയാണ് പരാതിക്കാരി. കുട്ടിയുടെ അച്ഛന്‍ നിലവില്‍ ജയിലിലുമാണ്. അതുകൊണ്ട് തന്നെ കുട്ടി ഇപ്പോള്‍ അമ്മൂമ്മയോടൊപ്പമാണ് താമസിക്കുന്നത്.
പ്രതി പെണ്‍കുട്ടിയെ നിരന്തരം ലൈംഗികമായി പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. ഹരിപ്പാട് അതിവേഗ കോടതി സ്‌പെഷല്‍ ജഡ്ജി എസ് സജികുമാറാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.
കേസില്‍ ആകെ 24സാക്ഷികളെ വിസ്തരിച്ചു. വള്ളികുന്നം പൊലീസ് ഇന്‍സ്‌പെക്ടര്‍ എം എം ഇഗ്‌നേഷ്യസ് ആണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കേസില്‍ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ എസ് രഘു ഹാജരായി.
0 Comments