NEWS UPDATE

6/recent/ticker-posts

മതംമാറ്റാൻ ശ്രമിച്ചെന്ന്; യു.പിയിൽ 16 പേർ അറസ്റ്റിൽ

ജൗ​ൻ​പു​ർ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മു​റാ​ദ്പു​ർ കോ​ട്ടി​ല​യി​ൽ ക്രി​സ്തു​മ​ത​ത്തി​ലേ​ക്ക് മാ​റ്റാ​ൻ പ്ര​ലോ​ഭി​പ്പി​ച്ചു​വെ​ന്ന് ആ​രോ​പി​ച്ച് 16 പേ​രെ അ​റ​സ്റ്റ് ചെ​യ്തു. മൂ​ന്നു വ​നി​ത​ക​ള​ട​ക്ക​മു​ള്ള​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.[www.malabarflash.com]

പ്ര​മോ​ദ് കു​മാ​ർ​ ശ​ർ​മ​യെ​ന്ന​യാ​ളു​ടെ പ​രാ​തി​യി​ലാ​ണ് ബ​ദ്‍ലാ​പൂ​രി​ലെ ​സെ​ന്റ് സേ​വി​യേ​ഴ്സ് സ്കൂ​ൾ മാ​നേ​ജ​ർ തോ​മ​സ് ജോ​സ​ഫ്, സ​ഹാ​യി ദി​നേ​ശ് മൗ​ര്യ എ​ന്നി​വ​ര​ട​ക്ക​മു​ള്ള​വ​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. നി​യ​മ​വി​രു​ദ്ധ മ​തം​മാ​റ്റ നി​രോ​ധ​ന നി​യ​മം അ​നു​സ​രി​ച്ചാ​ണ് അ​റ​സ്റ്റെ​ന്ന് പോ​ലീ​സ് സൂ​പ്ര​ണ്ട് ശൈ​ലേ​ന്ദ്ര കു​മാ​ർ സി​ങ് പ​റ​ഞ്ഞു.

Post a Comment

0 Comments