മഞ്ചേരി: 17കാരന് സ്കൂട്ടര്‍ ഓടിക്കാൻ നല്കിയ ബന്ധുവിന് മഞ്ചേരി ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി 25,000 രൂപ പിഴയും കോടതി പിരിയുംവരെ തടവും വിധിച്ചു. കൂട്ടിലങ്ങാടി കൂരിവീട്ടില്‍ റിഫാക്ക് റഹ്മാനെയാണ് (33) മജിസ്ട്രേറ്റ് എ.എ. അഷ്റഫ് ശിക്ഷിച്ചത്.[www.malabarflash.com]
2022 ഒക്ടോബര്‍ 19നാണ് ഇയാള്‍ 17കാരന് സ്കൂട്ടര്‍ നല്‍കിയത്. മലപ്പുറത്തുനിന്ന് രാമപുരത്തേക്ക് സ്കൂട്ടറില്‍ പോകുകയായിരുന്ന കുട്ടിയെ വാഹന പരിശോധന നടത്തുകയായിരുന്ന മങ്കട എസ്.ഐ സി.കെ. നൗഷാദ് പിടികൂടി. സ്കൂട്ടര്‍ കസ്റ്റഡിയിലെടുത്ത പോലീസ് കുട്ടിയെ ഓട്ടോറിക്ഷയില്‍ വീട്ടിലെത്തിക്കുകയായിരുന്നു.
0 Comments