NEWS UPDATE

6/recent/ticker-posts

എസ്എസ്എല്‍വി 2 വിക്ഷേപണം വിജയകരം; മൂന്ന് ഉപഗ്രഹങ്ങള്‍ ബഹിരാകാശത്ത് എത്തി

ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒയുടെ പുതിയ റോക്കറ്റ് എസ്എസ്എല്‍വി 2 വിക്ഷേപിച്ചു. വിക്ഷേപണം വിജയകരമായി പൂര്‍ത്തിയായി. വിക്ഷേപിച്ചത് രാജ്യം തദ്ദേശ്ശീയമായി വികസിപ്പിച്ച ഹ്രസ്വ ദൂര മിസൈല്‍. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് വിക്ഷേപിച്ച റോക്കറ്റ് ബഹിരാകാശത്ത് എത്തിച്ചത് 3 ഉപഗ്രഹങ്ങളെയാണ്. ഇന്ന് രാവിലെ 9.18 നാണ് റോക്കറ്റ് വിക്ഷേപിച്ചത്. വിക്ഷേപണത്തിന് കാലാവസ്ഥ അനുകൂലമായിരുന്നു എന്ന് ഐഎസ്ആര്‍ഒ.[www.malabarflash.com]


ഐഎസ്ആര്‍ഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, അമേരിക്കന്‍ കമ്പനി അന്റാരിസിന്റെ ജാനസ് 1, ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സ്‌പേസ് കിഡ്‌സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നീ ഉപഗ്രഹങ്ങളെയാണ് എസ്എസ്എല്‍വി ബഹിരാകാശത്ത് എത്തിച്ചത്. 

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് സ്‌പേസ് കിഡ്‌സ് ഇന്ത്യയിലൂടെ 750ഓളം പെണ്‍കുട്ടികള്‍ വികസിപ്പിച്ചെടുത്ത് ഉപഗ്രഹമാണ് ആസാദി സാറ്റ് 2. 34 മീറ്റര്‍ ഉയരവും രണ്ട് മീറ്റര്‍ വ്യാസവുമുള്ള എസ്എസ്എല്‍വിയുടെ ഭാരം 120 ടണ്ണാണ്. 500 കിലോഗ്രാം ഭാരമുള്ള ഒരു ഉപഗ്രഹത്തെ 500 കിലോമീറ്റര്‍ ഉയരത്തിലുള്ള ഭ്രമണപഥത്തില്‍ സ്ഥാപിക്കാനുള്ള ശേഷിയുണ്ട് എസ്എസ്എല്‍വിക്ക്.

ഐഎസ്ആര്‍ഒയുടെ എറ്റവും ചെലവ് കുറഞ്ഞ റോക്കറ്റാണ് എസ്എസ്എല്‍വി. കൂടാതെ ഏറ്റവും വേഗത്തില്‍ തയ്യാറാക്കാന്‍ പറ്റുന്ന റോക്കറ്റുമാണിത്.

Post a Comment

0 Comments