NEWS UPDATE

6/recent/ticker-posts

കൊടുവള്ളിയിൽ ഡിആർഐയുടെ വൻ സ്വർണ്ണ വേട്ട; പിടികൂടിയത് 4.11 കോടി രൂപയുടെ സ്വർണം

കോഴിക്കോട്: കൊടുവള്ളിയിൽ ഡിആർഐയുടെ വൻ സ്വർണ്ണ വേട്ട. സ്വർണ്ണം ഉരുക്ക് കേന്ദ്രത്തിൽ നിന്നും നാല് കോടി 11 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. ഏഴു കിലോ സ്വർണമാണ് പിടികൂടിയത് കേസിൽ നാല് പ്രതികളെയും റിമാൻഡ് ചെയ്തു.[www.malabarflash.com]


വിമാനത്താവളങ്ങളിൽ നിന്നും ഒളിച്ചു കടത്തിയ സ്വർണമാണ് രഹസ്യവിവരത്തെ തുടർന്ന് ഡി ആർ ഐ പിടികൂടിയത്. കോഴിക്കോട് കൊടുവള്ളിയിലെ മുരുക്ക് ശാലയിൽ നടത്തിയ റെയ്ഡിലാണ് വൻ സ്വർണ വേട്ട . മിശ്രിത രൂപത്തിലും ഗുളിക രൂപത്തിലും കടത്തിയ സ്വർണം ഡി ആർ ഐ കണ്ടെത്തി. 7 കിലോയോളം വരുന്ന സ്വർണത്തിന് വിപണിയിൽ നാല് കോടി 11 ലക്ഷം രൂപയോളം വില വരും. കേസിൽ മലപ്പുറം സ്വദേശികളായ റഫീഖ് , റഷീദ് കൊടുവള്ളി സ്വദേശികളായ ജയാഫർ, മുഹമ്മദ് എന്നിവരെയും ഡിആർഐ അറസ്റ്റ് ചെയ്തു.

ജയാഫർ മഹിമ ജ്വല്ലറി ഉടമയാണ്. അറസ്റ്റിലായ നാല് പ്രതികളെയും റിമാൻഡ് ചെയ്തു. സ്വർണ്ണം ഉരുക്ക് ശാലകളിൽ ഡി ആർ ഐ നടത്തുന്ന രണ്ടാമത്തെ സ്വർണ്ണ വേട്ടയാണിത്. കഴിഞ്ഞവർഷം മലപ്പുറത്ത് നിന്ന് സമാനരീതിയിൽ ഡി ആർ ഐ സ്വർണം പിടികൂടിയിരുന്നു.

Post a Comment

0 Comments