NEWS UPDATE

6/recent/ticker-posts

'മറ്റുള്ളവരെ കബളിപ്പിക്കുന്നത് അമ്മയുടെയും മകന്റെയും ആനന്ദം'; വീട്ടിൽ നിന്നും കണ്ടെത്തിയത് 50 അശ്ലീല കത്തുകൾ

കൊല്ലം: കളക്ടറേറ്റിൽ ബോംബ് വെച്ചതായി ഭീഷണി കത്തെഴുതിയ കേസിൽ രണ്ട് പ്രതികളും അറസ്റ്റിൽ. മറ്റുള്ളവരെ കബളിപ്പിച്ച് അതില്‍ ആനന്ദം കണ്ടെത്തുകയായിരുന്നു അമ്മയുടെയും മകന്റെയും രീതിയാണെന്ന് പോലീസ് പറഞ്ഞു.[www.malabarflash.com]

ഇവരുടെ വീട്ടിൽ നിന്നും 50 അശ്ലീല കത്തുകളും ഭീഷണികത്തുകളും പോലീസ് കണ്ടെത്തി. കൊല്ലം മതിലിൽ പുത്തൻപുര സാജൻ വില്ലയിൽ കൊച്ചുത്രേസ്യ(62) മകൻ സാജൻ ക്രിസ്റ്റഫർ(34) എന്നിവരാണ് അറസ്റ്റിലായത്.കളക്ടറേറ്റിലേക്കയച്ചിരുന്ന ഭീഷണി കത്തുകൾ രണ്ടാമത്തെ പ്രതിയായ കൊച്ചുത്രേസ്യയുടെ പേരിലായിരുന്നു. പിന്നീട് ആ വഴിക്ക് പോലീസ് അന്വേഷണം നടത്തുകയായിരുന്നു. പരിശോധനയിൽ കൊച്ചുത്രേസ്യയുടെ മൊബൈൽ ഫോണിൽ നിന്ന് കളക്ടർക്കും ജഡ്ജിക്കും അയച്ചിരുന്ന കത്തുകളുടെ ഫോട്ടോകൾ പോലീസ് കണ്ടെടുക്കുകയും ചെയ്തു.

അന്വേഷണവുമായി ബന്ധപ്പെട്ട് സാജൻ്റെ വീട് പരിശോധനയിൽ പല ആളുകൾക്കായി അയക്കാൻ വെച്ചിരുന്ന 50 അശ്ലീല കത്തുകളും ഭീഷണിക്കത്തുകളും ഏഴ് മൊബൈൽ ഫോണുകളും മെമ്മറികാർഡുകളും പെൻഡ്രൈവുകളും ഹാർഡ് ഡിസ്ക്കുകളും പോലീസ് കണ്ടെത്തി. കൂടാതെ കൊല്ലം കോടതിയിലും കളക്ട്റേറ്റിലുമായി ഒരു വർഷക്കാലത്തോളമായി വരുന്ന ബോംബ് ഭീഷണി കത്തുകൾ അയക്കുന്നത് സാജനാണെന്ന് പോലീസ് പറഞ്ഞു. 

വ്യാജ അക്കൗണ്ടിൽ നിന്ന് അശ്ലീല ചിത്രങ്ങളും മെസേജുകളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ 2014 ൽ അഞ്ചാലുംമൂട് പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ വിചാരണ നടന്നുക്കൊണ്ടിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ജില്ലാ കോടതിയിൽ എത്തിയ സാജൻ കോടതി ജഡ്ജിക്കും കളക്ടർക്കും അശ്ലീല ഭീഷണി കത്തുകളയക്കാൻ തുടങ്ങി.

എന്നാൽ കേസിന്റെ നടപടി ക്രമങ്ങൾ പൂർത്തിയായ സാഹചര്യത്തിൽ ജെപി എന്ന ചുരുക്കപ്പേരിൽ ജഡ്ജിക്കും കളക്ടർക്കും കത്തുകൾ അയച്ചു. കേസിൽ കോടതിയുടെ അനുമതിയോടെ സാജൻ്റെ വീട് പരിശോധിക്കുകയായിരുന്നു പോലീസ്. എസിപി.അഭിലാഷിന്റെ നേതൃത്വത്തില്‍ കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷന്‍ സിഐ ഷെഫീഖ്, കണ്‍ട്രോള്‍ റൂം സിഐ ജോസ്, എസ്ഐ അനീഷ്, ദീപു, ജ്യോതിഷ്‌കുമാര്‍, ഷെമീർ, ബിനു, ജലജ, രമ, ബിന്ദു, സുമ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments