NEWS UPDATE

6/recent/ticker-posts

നല്ല ഒന്നാന്തരം ചാക്ക് കൊണ്ട് പലാസോ ; വില വെറും 60,000 രൂപ

സ്ത്രീകൾക്കിടയിൽ വളരെ പെട്ടെന്ന് പ്രിയങ്കരമായ വസ്ത്രമാണ് പലാസോ. ഭാരമില്ലാത്ത ധരിക്കാൻ എളുപ്പമായ പാന്റ് ഓഫീസുകളിലും ചടങ്ങുകളിലുമെല്ലാം സ്ത്രീകളുടെ ഇഷ്ടവസ്ത്രമാണ്. ചൂടുകാലത്ത് ഈ വസ്ത്രത്തോട് പ്രിയം കൂടും.[www.malabarflash.com]


പലതരം മെറ്റീരിയൽ കൊണ്ട് നിർമിച്ച പലാസോ ഇന്ന് വിപണയിലുണ്ട്. സാധാരണക്കാർ മുതൽ സെലിബ്രിറ്റിൽ ഈ വേഷത്തിന്റെ ആരാധകരാണ്. സോഷ്യൽമീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്ന ഒരു പലാസോയെ കുറിച്ചാണ് ഈ വാർത്ത.

പലാസോയുടെ വിലയും ഉപയോഗിച്ചിരിക്കുന്ന തുണിയുമാണ് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. 60,000 രൂപയാണ് സോഷ്യൽമീഡിയയിൽ ചർച്ചയായ പലാസോയുടെ വില. വില കേൾക്കുമ്പോൾ ഏതെങ്കിലും വില കൂടിയ തുണികൊണ്ടാണ് പലാസ നിർമിച്ചിരിക്കുന്നത് എന്ന് കരുതിയെങ്കിൽ തെറ്റി. നല്ല അസ്സൽ ചാക്ക് കൊണ്ടാണ് ഈ പലാസ ഉണ്ടാക്കിയിരിക്കുന്നത്.

അറുപതിനായിരം രൂപ നൽകി ആരെങ്കിലും ഈ ചാക്ക് വാങ്ങുമോ എന്നാണ് ചോദ്യം. ഇതിനകം 20 മില്യൺ വ്യൂസാണ് ഈ വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. രസകരമായ കമന്റുകളും വീഡിയോയ്ക്ക് ലഭിച്ചിട്ടിട്ടുണ്ട്.

Post a Comment

0 Comments