തായ്‌വാന്‍: പണം കൊടുത്ത് തത്തയെ നമ്മള്‍ ചുമലലില്‍ ഇരുത്താറുണ്ട്. എന്നാല്‍ ചുമലിലിരുന്നതിന്റെ പേരില്‍ ഒരു തത്തയുടെ ഉടമയ്ക്ക് ലക്ഷങ്ങള്‍ പിഴ നല്‍കേണ്ടി വന്നിരിക്കുകയാണ്. തായ്‌വാനിലാണ് സംഭവം. അയല്‍വാസിയായ ഡോക്ടറിന്റെ ചുമലലിലേക്ക് പറന്നിറങ്ങിയ തത്ത ചിറകടിച്ച് പരുക്കേല്‍പ്പിച്ചെന്ന പരാതിയില്‍ തത്തയുടെ ഉടമ നല്‍കേണ്ടി വന്നത് 74 ലക്ഷം രൂപയാണ്.[www.malabarflash.com]
പിഴയ്ക്ക് പുറമെ രണ്ട് മാസം തടവും ഉടമയ്ക്ക് വിധിച്ചിട്ടുണ്ട്.പ്രഭാത സവാരിക്കിറങ്ങിയ ഡോക്ടറുടെ ചുമലിലേക്ക് അപ്രതീക്ഷിതമായി തത്ത വന്നിരുന്നതോടെ ഡോക്ടര്‍ താഴെ വീഴുകയും ഇടുപ്പെല്ലിന് പരുക്കേല്‍ക്കുകയും ചെയ്തു. പരുക്ക് മൂലം ഒരാഴ്ചയോളം ആശുപത്രിയില്‍ കഴിയേണ്ടി വന്നെന്നും ജോലിക്ക് പോകാന്‍ കഴിയാതെ വന്നെന്നും ഇത് വലിയ സാമ്പത്തിക നഷ്ടം തനിക്ക് വരുത്തിയെന്നും ഡോക്ടര്‍ പരാതിയില്‍ പറഞ്ഞു. പരുക്ക് ഭേദമാകാന്‍ ആറുമാസത്തോളം സമയമെടുത്തെന്നും ഡോക്ടര്‍ പറഞ്ഞു.
ഉടമയുടെ ഭാഗത്തെ അനാസ്ഥകൊണ്ടാണ് ഡോക്ടര്‍ക്ക് പരുക്ക് പറ്റിയതെന്ന് കോടതി വിധിയില്‍ പറയുന്നു. 40 സെന്റീമീറ്ററാണ് തത്തയുടെ ഉയരം. ഇതിന് എകദേശം അറുപത് സെന്റീമീറ്റര്‍ ചിറക് വിടര്‍ത്താന്‍ കഴിയും. അതുകൊണ്ട് തന്നെ ഇത്തരത്തിലുളള വലിയ പക്ഷികളെ വളര്‍ത്തുമ്പോള്‍ ആവശ്യമായ മുന്‍കരുതലുകള്‍ തത്തയുടെ ഉടമ സ്വീകരിക്കണമായിരുന്നുവെന്നും അതുകൊണ്ട് തന്നെ ഉത്തരവാദിത്വം ഉടമയ്ക്കാണെന്നും കോടതി പറഞ്ഞു.
വിധിയെ മാനിക്കുന്നതായും എന്നാല്‍ മക്കാവോ പക്ഷി അപകടകാരി അല്ലെന്നും പിഴ നല്‍കേണ്ട തുക വളരെ കൂടുതലാണെന്നും ഇതിനായി അപ്പീല്‍ നല്‍കുമെന്നും ഉടമ പ്രതികരിച്ചു.
0 Comments