NEWS UPDATE

6/recent/ticker-posts

പാടന്തറ മർകസിൻ്റെ തണലിൽ 800 വധു- വരൻമാർ പുതുജീവിതത്തിലേക്ക്

ഗൂഡല്ലൂർ : പാടന്തറ മർകസ് 30ാം വാർഷികത്തോടനുബന്ധിച്ച് എസ് വൈ എസ് നീലഗിരി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന സമൂഹ വിവാഹത്തിൽ 800 വധു- വരൻമാർ ഇണകളായി.നികാഹ് കർമത്തിന് പ്രമുഖ സാദാത്തുക്കളും പണ്ഡിതരും നേതൃത്വം നൽകി. നികാഹ് കർമങ്ങൾക്ക് പ്രത്യേക സൗകര്യം ഏർപ്പെടുത്തിയിരുന്നു.[www.malabarflash.com]


രാജ്യത്തെ ഏറ്റവും വലിയ വിവാഹ മഹാ സംഗമമാണ് പാടന്തറയിൽ നടന്നത്. സഹോദര സമുദായത്തിലെ പെൺകുട്ടികൾ അവരുടെ ആചാര പ്രകാരം സുമംഗലികളായി. സമീപത്തെ ക്ഷേത്രത്തിലും ചർച്ചിലുമാണ് ചടങ്ങുകൾ നടന്നത്.

ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഓൺലൈനായി അനുഗ്രഹ പ്രഭാഷണം നടത്തി.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് ഇ സുലൈമാൻ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. സമൂഹ വിവാഹ സ്വാഗത സംഘം ചെയർമാൻ സയ്യിദ് ഇബ്റാഹീം ഖലീൽ ബുഖാരി തങ്ങൾ അധ്യക്ഷത വഹിച്ചു. സമസ്ത ഉപാധ്യക്ഷൻ സയ്യിദ് അലി ബാഫഖി തങ്ങൾ പ്രാർഥന നടത്തി.

കോട്ടൂർ കുഞ്ഞമ്മു മുസ്‌ലിയാർ, പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ, പേരോട് അബ്ദുർറഹ്മാൻ സഖാഫി, സയ്യിദ് ത്വാഹാ സഖാഫി, എ പി അബ്ദുൽ ഹകീം അസ്ഹരി, സ്വാഗത സംഘം ജനറൽ കൺവീനർ മജീദ് കക്കാട്, ഡോ. ദേവർഷോല അബ്ദുസ്സലാം മുസ്‌ലിയാർ സംസാരിച്ചു. സമസ്ത മുശാവറ അംഗങ്ങൾ, പ്രസ്ഥാന നേതാക്കൾ, സാമൂഹിക സാംസ്‌കാരിക നേതാക്കൾ സംബന്ധിച്ചു.

2014ൽ 114 വധൂ- വരന്മാരുടെ വിവാഹം നടത്തിയാണ് ഈ സദുദ്യമത്തിന് തുടക്കം കുറിച്ചത്.

Post a Comment

0 Comments