NEWS UPDATE

6/recent/ticker-posts

83 കാരിക്ക് വ്യാജ വരുമാന സർട്ടിഫിക്കറ്റ് നിർമിച്ച് നൽകി; സ്വകാര്യ ജനസേവന കേന്ദ്രം ഉടമ അറസ്റ്റിൽ

തൃശ്ശൂര്‍: തൃശ്ശൂരിൽ വ്യാജ വരുമാന സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയ അരിമ്പൂരിലെ സ്വകാര്യ ജനസേവന കേന്ദ്രം ഉടമ അറസ്റ്റിൽ. അരിമ്പൂർ എൻഐഡി റോഡിൽ പ്രവർത്തിക്കുന്ന ജനസേവന കേന്ദ്രം ഉടമ മണലൂർ സ്വദേശി ഹരീഷിനെയാണ് അന്തിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്.[www.malabarflash.com]


സ്ഥാപനത്തിലെ കമ്പ്യൂട്ടർ ഹാർഡ് ഡിസ്ക്കും, പ്രിന്‍റ് ചെയ്യാൻ ഉപയോഗിച്ച പ്രിന്‍ററും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. 

83 കാരിയായ വയോധികയ്ക്കാണ് ഇയാൾ വ്യാജ വരുമാന സർട്ടിഫിക്കറ്റ് നിർമിച്ച് നൽകിയത്. ഇവിടെ നിന്നും തയ്യാറാക്കി കൊടുത്ത വരുമാന സർട്ടിഫിക്കറ്റ് വയോധിക പെൻഷന്‍റെ ആവശ്യത്തിന് വേണ്ടി അരിമ്പൂർ പഞ്ചായത്ത് ഓഫീസിൽ നൽകി. പഞ്ചായത്തിന്‍റെ പരിശോധനയിൽ ആണ് വരുമാന സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയത്.

Post a Comment

0 Comments