NEWS UPDATE

6/recent/ticker-posts

പള്ളി ഇമാമിന്‍റെ ബൈക്ക് മോഷ്ടിച്ചയാൾ പിടിയിൽ; പ്രതിയെ കണ്ടെത്തിയത് സിസിടിവി ദൃശ്യം പിന്തുടർന്നുള്ള അന്വേഷണത്തിൽ

തിരുവനന്തപുരം: ചാത്തൻപാറ മുസ്ലിം പള്ളി ഇമാമിന്‍റെ ബൈക്ക് മോഷ്ടിച്ചയാളെ ആലപ്പുഴയിലെ ലോഡ്ജിൽനിന്ന് പിടികൂടി. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ നിരവധി മോഷണ കേസുകളിലെ പ്രതി ആറ്റിങ്ങലിൽ അറസ്റ്റിൽ. മേൽതോന്നയ്ക്കൽ, മഞ്ഞമല, ഷാജിത മൻസിൽ മുഹമ്മദ്‌ അബ്ദുൽ ഹാദി(24) ആണ് അറസ്റ്റിലായത്.[www.malabarflash.com]


ചാത്തൻപാറ മുസ്ലിം പള്ളി ഇമാമിന്റെ ബൈക്ക് മോഷണ കേസുമായി ബന്ധപെട്ടു നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്. അന്വേഷണത്തിൽ പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിക്കുകയും സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്ന് ദിവസങ്ങളോളം നടത്തിയ അന്വേഷണത്തിൽ ആലപ്പുഴയിൽ പ്രതി ഒളിവിൽ കഴിഞ്ഞിരുന്ന ലോഡ്ജിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.

പ്രതിക്ക് പട്ടണക്കാട് പോലീസ് സ്റ്റേഷനിൽ കാർ മോഷണം, പാങ്ങോട് പോലീസ് സ്റ്റേഷനിൽ മൊബൈൽ മോഷണം, എന്നിവ കൂടാതെ ചേർത്തല പോലീസ് സ്റ്റേഷനിലും മോഷണ കേസിൽ പ്രതിയാണ്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ആറ്റിങ്ങൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ജി ബിനുവിന്റെ നിർദ്ദേശ പ്രകാരം ആറ്റിങ്ങൽ ഐഎസ്എച്ച്ഒ തൻസീം അബ്ദുൽ സമദിന്റെ നേതൃത്വത്തിൽ ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ ജനമൈത്രി പോലീസ് ഉദ്യോഗസ്ഥരായ എഎസ്ഐ രാജീവൻ, സിപിഒ റിയാസ് തുടങ്ങിയവർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

Post a Comment

0 Comments