NEWS UPDATE

6/recent/ticker-posts

കവര്‍ച്ചക്കിടെ നാട്ടുകാര്‍ കണ്ടു, ബൈക്കില്‍ പാഞ്ഞ യുവാവ് അപകടത്തില്‍പ്പെട്ടു, അബോധാവസ്ഥയില്‍ ആശുപത്രിയിൽ

കോഴിക്കോട്: കവർച്ച നടത്തുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് രക്ഷപ്പെട്ട മോഷ്ടാവ് വാഹനാപകടത്തിൽപ്പെട്ടു. താമരശ്ശേരി തച്ചംപൊയിൽ പുത്തൻതെരുവിൽ അഷ്റഫിന്റെ പലചരക്ക് കടയിൽ വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെയാണ് മോഷണം നടന്നത്.[www.malabarflash.com]

കടയുടെ പൂട്ട് പൊളിച്ച് അകത്തു കയറിയ മോഷ്ടാവ് മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള വിലപിടിപ്പുള്ള വസ്തുക്കൾ മോഷ്ടിക്കുന്നതിനിടെ നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.

തുടർന്ന് ബൈക്കിൽ രക്ഷപ്പെട്ട മോഷ്ടാവ് കുന്ദമംഗലത്തിന് സമീപം അപകടത്തിൽപെട്ടു. ഇയാളിൽ നിന്ന് ലഭിച്ച മൊബൈൽ ഫോണിൽ ആശുപത്രിയിലാക്കിയവർ കടയുടമ അഷ്റഫിനെ വിളിക്കുകയായിരുന്നു. 

അബോധാവസ്ഥയിലായ മോഷ്ടാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവാവിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കടയുടമ അഷ്റഫ് പരാതി നല്‍കിയിട്ടുണ്ടെന്ന് താമരശ്ശേരി പോലീസ് അറിയിച്ചു.

Post a Comment

0 Comments