അബുദാബി: എഞ്ചിനില്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് അടിയന്തരമായി വിമാനം തിരിച്ചിറക്കി. അബുദാബിയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് തിരിച്ചിറക്കിയതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.[www.malabarflash.com]
പുലര്‍ച്ചെ ഒരു മണിക്ക് അബുദാബിയില്‍ നിന്ന് പുറപ്പെട്ട ഐ.എക്‌സ്.348 വിമാനത്തിലാണ് 1000 അടി ഉയരത്തില്‍ എത്തിയതോടെ എഎഞ്ചിനില്‍ തീ പടരുന്നത് ശ്രദ്ധയില്‍പെട്ടത്. തുടര്‍ന്ന് അടിയന്തരമായി വിമാനം തിരിച്ചിറക്കുകയായിരുന്നു. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്ന് എയര്‍ ഇന്ത്യ അറിയിച്ചു.
0 Comments