കാസറകോട്: പെരുമ്പള ബേനൂരിലെ അഞ്ജുശ്രീ പാര്‍വതിയുടെ മരണം എലിവിഷം അകത്തുചെന്നതിനാലാണെന്ന് അന്തിമ റിപ്പോര്‍ട്ട്. രാസപരിശോധനയിലും പോസ്റ്റ്മോര്‍ട്ടത്തിലും എലിവിഷമാണ് മരണകാരണമെന്ന് വ്യക്തമായി. ജനുവരി ഏഴിനാണ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികത്സയ്ക്കിടെ അഞ്ജുശ്രീ പാര്‍വതി മരിച്ചത്.[www.malabarflash.com]
ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണം കഴിച്ചശേഷമുണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് അഞ്ജുശ്രീയുടെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചത്. പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ നടത്തിയ മൃതദേഹപരിശോധനയിലും എലിവിഷമാണ് മരണകാരണമെന്ന് കണ്ടെത്തിയിരുന്നു.
വീട്ടില്‍നിന്ന് ലഭിച്ച ആത്മഹത്യാക്കുറിപ്പും മൊബൈല്‍ഫോണിലെ തിരച്ചില്‍രേഖകളും അടിസ്ഥാനമാക്കി അഞ്ജുശ്രീയുടെത് ആത്മഹത്യയാണെന്ന നിഗമനത്തില്‍ പോലീസെത്തിയിരുന്നു. സംഭവത്തില്‍ മേല്‍പ്പറമ്പ് പോലീസ് അന്വേഷണം തുടരുന്നുണ്ട്.
0 Comments