കൊട്ടാരക്കര: കൈയൊപ്പിന് പുരസ്‌കാരം നേടി പത്താംക്ലാസുകാരി പി.വി.ശിവരഞ്ജിനി. മലയാളച്ചന്തം നിറച്ച കൈയൊപ്പിനാണ് പുരസ്‌കാരച്ചന്തം. കാസര്‍കോട് ബളാംതോട് ഗവ. എച്ച്.എസ്.എസിലെ വിദ്യാര്‍ഥിയാണ് പി.വി.ശിവരഞ്ജിനി.[www.malabarflash.com]
പെരുങ്കുളം ബാപ്പുജി സ്മാരക വായനശാല ഏര്‍പ്പെടുത്തിയ രണ്ടാമത് എന്‍. മനേഷ്‌കുമാര്‍ സ്മാരക മാതൃഭാഷാ കൈയൊപ്പ് പുരസ്‌കാരമാണിത്.
കവിയും ഗാനരചയിതാവുമായ റഫീക്ക് അഹമ്മദാണ് വിജയിയെ നിര്‍ണയിച്ചത്. ശിവരഞ്ജിനിയുടെ ഒപ്പ് കലാപരവും അനുകരിക്കാന്‍ സാധിക്കാത്തതുമാണെന്ന് റഫീക്ക് അഹമ്മദ് വിലയിരുത്തി.
0 Comments