NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ഭരണി ഉത്സവത്തിന് കുല കൊത്തി

പാലക്കുന്ന്: പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിൽ ഭരണി ഉത്സവത്തിന് കുലകൊത്തി. ക്ഷേത്ര സ്ഥാനികർ, ഭാരവാഹികൾ, വിശ്വാസികൾ പങ്കെടുത്തു. തൃക്കണ്ണാട് ക്ഷേത്രത്തിൽ കൊടിയേറ്റിയ ശേഷം ഉച്ച കഴിഞ്ഞാണ് പാലക്കുന്നിൽ കുലകൊത്തൽ ചടങ്ങ് നടന്നത്.[www.malabarflash.com]


17നാണ് കൊടിയേറ്റം. രാത്രി 9 ന് ശേഷം ഭണ്ഡാരവീട്ടിൽ നിന്ന് ക്ഷേത്രത്തിലേക്ക് എഴുന്നള്ളത്ത് പുറപ്പെടും. ശുദ്ധികർമങ്ങളും കലശാട്ടും പൂർത്തിയാക്കി രാത്രി 12.30ന് 5 ദിവസം നീളുന്ന ഉത്സവത്തിന് കൊടിയേറ്റും. തുടർന്ന് കരിപ്പോടി പ്രാദേശിക സമിതിയും കരിപ്പോടി യു.എ.ഇ. കമ്മിറ്റിയും സംയുക്തമായി ആചാര വെടിക്കെട്ട് നടത്തും.

18ന് ഭൂതബലി ഉത്സവം. ഉച്ചയ്ക്ക് 2ന് ക്ഷേത്ര ഭജന സമിതിയുടെ ഭജന.4ന് അച്ചേരി മഹാവിഷ്ണു ക്ഷേത്ര മാതൃസമിതിയുടെ ലളിതാ സഹസ്ര നാമ പാരായണം.6.30ന് കലശാട്ട്. 8ന് ഭൂതബലിപ്പാട്ട്. 9ന് ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളി. 10.30ന് കെ 14 ജൂനിയർ സിംഗേർസിന്റെ സംഗീത നൃത്തനിശ. പുലർചെ ഭൂതബലി ഉത്സവം.

19ന് താലപ്പൊലി ഉത്സവം. രാവിലെ 7ന് ഉത്സവബലി. 2ന് കാസർകോട് ഹരിജാൽ മഹാവിഷ്ണു മഹിള സംഘത്തിന്റെ ഭജന. 4ന് ക്ഷേത്ര പാരായണ സംഘത്തിന്റെ ലളിതാ സഹസ്രനാമ പാരായണം. 6.30ന് കലശാട്ട്. 8ന് ക്ഷേത്ര പൂരക്കളി സംഘത്തിന്റെ പൂരക്കളി.10ന് കർമ പാലക്കുന്നിന്റെ നൃത്ത വിസ്മയം. പുലർചെ താലപ്പൊലി ഉത്സവം.

20നാണ് ആയിരത്തിരി ഉത്സവം. രാവിലെ 7ന് ഉത്സവബലി. 10ന് കളനാട് തെക്കേക്കര പ്രാദേശിക മാതൃസമിതിയുടെ വിഷ്ണു സഹസ്രനാമ പാരായണം. 2ന് കണ്ണംവയൽ അമ്പലത്തിങ്കാൽ വൈകുണ്ഠഗിരി വിഷ്ണു ക്ഷേത്ര മാതൃസമിതിയുടെ വിഷ്ണു സഹസ്രനാമ പാരായണം. 4ന് പന്തളം സ്വദേശി പെരുവന്താനം പോലിസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ സാലിഹ് ബഷീർ നയിക്കുന്ന സംഗീതാർചന. 6.30ന് കലശാട്ടും 8ന് പൂരക്കളിയും.
രാത്രി 11ന് തെക്കേക്കര പ്രദേശത്തു നിന്നുള്ള തിരുമുൽകാഴ്ച ഘോഷയാത്ര. ഭണ്ഡാര വീട്ടിൽ പ്രവേശന കവാടമാണ് കാഴ്ച വസ്തു.
11.45ന് ഉദുമ പടിഞ്ഞാർക്കര പ്രദേശ് തിരുമുൽകാഴ്ച. 50 വർഷം പൂർത്തിയാക്കുന്ന കാഴ്ചയിൽ പടിഞ്ഞാർ അംബിക എ.എൽ.പി. സ്കൂളിൽ ഭക്ഷണശാല, ക്ഷേത്രത്തിന്റെ പടിഞ്ഞാർ ഭാഗത്ത് ഗേറ്റ്, അഞ്ച് കൈവിളക്കും ദീട്ടികയും സമർപ്പിക്കുന്നു. 12.30ന് പള്ളിക്കര തണ്ണീർപുഴ തിരുമുൽകാഴ്ച. ഇളയ ഭാഗവതിക്ക് സ്വർണമാല.രാത്രി 1.15ന് 37 വർഷത്തിന് ശേഷം കീക്കാനം പ്രദേശത്ത് നിന്ന് തിരുമുൽകാഴ്ച. ക്ഷേത്രത്തിന്റെ മുൻവശം നടപ്പന്തൽ മണ്ഡപമാണ് സമർപിക്കുന്നത്. 2ന് മംഗലാപുരം പ്രദേശ് തിരുമുൽകാഴ്ച. ഭണ്ഡാര വീട്ടിൽ പടിഞ്ഞാറ്റയ്ക്ക് പിച്ചളപാകും. അതാത് കാഴ്ച കമ്മിറ്റികളുടെയും ക്ഷേത്രം വകയും ആചാര വെടിക്കെട്ട് ഉണ്ടായിരിക്കും.

21ന് രാവിലെ 6.30ന് കൊടിയിറക്കം. തുടർന്ന് ഭണ്ഡാര വീട്ടിലേക്ക് തിരിച്ചെഴുന്നള്ളത്തോടെ സമാപനം. വഴിപാടുകൾ ഏത് അവസരത്തിലും സമർപ്പിച്ച് പ്രസാദം സ്വീകരിക്കാം. 

18നും 19നും ഉച്ചയ്ക്ക് അന്നദാനം. ഉത്സവ ദിവസങ്ങളിൽ രാവിലെ മുതൽ തുലാഭാരം നടത്താവുന്നതാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

Post a Comment

0 Comments