NEWS UPDATE

6/recent/ticker-posts

ബോംബ് ഭീഷണി, സുരക്ഷ ജീവനക്കാരന് മർദനം; വിമാനത്താവളത്തിൽ മലയാളി യുവതി അറസ്റ്റിൽ

ബം​ഗ​ളൂ​രു: കെം​പ​ഗൗ​ഡ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബോം​ബ് ഭീ​ഷ​ണി മു​ഴ​ക്കു​ക​യും സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​നെ മ​ർ​ദി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ൽ മ​ല​യാ​ളി യു​വ​തി അ​റ​സ്റ്റി​ൽ. കോ​ഴി​ക്കോ​ട് സ്വ​ദേ​ശി​നി മാ​ന​സി സ​തീ​ബൈ​നു​വാ​ണ് (31) അ​റ​സ്റ്റി​ലാ​യ​ത്. [www.malabarflash.com]


വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 8.15നും 8.45​നും ഇ​ട​യി​ലാ​ണ് സം​ഭ​വം. കൊ​ൽ​ക്ക​ത്ത​യി​ലേ​ക്കു​ള്ള ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ൽ ടി​ക്ക​റ്റെ​ടു​ത്ത യു​വ​തി​യെ ബോ​ർ​ഡി​ങ് സ​മ​യം ക​ഴി​ഞ്ഞ​തി​നാ​ൽ സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ൻ അ​ക​ത്തേ​ക്ക് ക​യ​റ്റി​വി​ടാ​തി​രു​ന്ന​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം.

ആ​റാം​ന​മ്പ​ർ ബോ​ർ​ഡി​ങ് ഗേ​റ്റി​ന് സ​മീ​പ​മെ​ത്തി​യ യു​വ​തി ത​ന്നെ യാ​ത്ര​ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സി.​ഐ.​എ​സ്.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. എ​ന്നാ​ൽ, ബോ​ർ​ഡി​ങ് സ​മ​യം ക​ഴി​ഞ്ഞ​തി​നാ​ൽ അ​ക​ത്തേ​ക്ക് പ്ര​വേ​ശി​ക്കാ​നാ​വി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ പ്ര​തി​ക​രി​ച്ചു. ഇ​തോ​ടെ യു​വ​തി ബ​ഹ​ളം​വെ​ച്ചു. ബോ​ർ​ഡി​ങ് ഗേ​റ്റി​ന് സ​മീ​പ​ത്തേ​ക്ക് ചെ​ന്ന്, വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബോം​ബ് വെ​ച്ചി​ട്ടു​ണ്ടെ​ന്നും യാ​ത്ര​ക്കാ​ർ ഓ​ടി​ര​ക്ഷ​പ്പെ​ട്ടോ​ളൂ എ​ന്നും വി​ളി​ച്ചു​പ​റ​ഞ്ഞു. ത​ട​യാ​ൻ ശ്ര​മി​ച്ച ഉ​ദ്യോ​ഗ​സ്ഥ​നെ യൂ​നി​ഫോ​മി​ൽ ക​യ​റി​പ്പി​ടി​ച്ച യു​വ​തി അ​സ​ഭ്യ​വ​ർ​ഷം ന​ട​ത്തി. തു​ട​ർ​ന്ന് ബി​യാ​ൽ പോ​ലീ​സ് യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്തു​നീ​ക്കി.

യു​വ​തി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ച സി.​ഐ.​എ​സ്.​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ സ​ന്ദീ​പ് സി​ങ്ങി​ന്റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സെ​ടു​ത്ത​ത്. ഇ​ന്ത്യ​ൻ ശി​ക്ഷ നി​യ​മ​ത്തി​ലെ 505, 323, 353 വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ്. യു​വ​തി​യു​ടെ പെ​രു​മാ​റ്റം കൊ​ണ്ടു​ണ്ടാ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളി​ൽ ബ​ന്ധു​ക്ക​ൾ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു. ചി​ല വി​ഷ​യ​ങ്ങ​ൾ കാ​ര​ണം യു​വ​തി​ക്ക് അ​സ്വ​സ്ഥ​യാ​യി​രു​ന്നെ​ന്ന് അ​വ​ർ പ്ര​തി​ക​രി​ച്ചു.

Post a Comment

0 Comments