NEWS UPDATE

6/recent/ticker-posts

കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റിന് 10,000 രൂപ കൈക്കൂലി, പണം വെക്കേണ്ടത് ബൈ​ക്കി​ന്‍റെ ക​വ​റി​ൽ; രണ്ട് റവന്യൂ ഉദ്യോഗസ്ഥർ പിടിയിൽ

ഒ​റ്റ​പ്പാ​ലം: കൈ​വ​ശാ​വ​കാ​ശ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​നു​വ​ദി​ക്കു​ന്ന​തി​ന് വീ​ട്ട​മ്മ​യി​ൽ​നി​ന്ന് കൈ​ക്കൂ​ലി വാ​ങ്ങി​യ ര​ണ്ട് റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​രെ വി​ജി​ല​ൻ​സ് പി​ടി​കൂ​ടി. ഒ​റ്റ​പ്പാ​ലം ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ൽ ഓ​ഫി​സി​ലെ സീ​നി​യ​ർ ക്ല​ർ​ക്ക് ശ്രീ​ജി​ത്ത് ജി. ​നാ​യ​ർ, വെ​ള്ളി​നേ​ഴി വി​ല്ലേ​ജ് ഓ​ഫി​സ​ർ കെ.​പി. ന​ജ്മു​ദ്ദീ​ൻ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.[www.malabarflash.com]


വെ​ള്ളി​നേ​ഴി കു​റ്റാ​നാ​ശ്ശേ​രി സ്വ​ദേ​ശി​നി​യായ പ​രാ​തി​ക്കാ​രി​, അ​മ്മ​യു​ടെ പേ​രി​ലു​ള്ള 40 സെ​ന്റ് ഭൂ​മി​യു​ടെ പ​ട്ട​യ​ത്തി​നാ​യി ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ലി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. സാ​ക്ഷ്യ​പ​ത്ര​ത്തിന് വെ​ള്ളി​നേ​ഴി വി​ല്ലേ​ജ് ഓ​ഫി​സി​ലെ​ത്തിയപ്പോൾ വി​ല്ലേ​ജ് ഓ​ഫി​സ​ർ ന​ജ്മു​ദ്ദീ​ൻ 12,000 രൂ​പ കൈ​ക്കൂ​ലി​ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ര​യും തു​ക ന​ൽ​കാ​നി​ല്ലെ​ന്നു പ​രാ​തി​ക്കാ​രി അ​റി​യിച്ചിട്ടും 10,000 രൂ​പ​യെ​ങ്കി​ലും വേണമെന്നായി ന​ജ്മു​ദ്ദീ​ൻ. ഇതോടെ പരാതിക്കാരി വി​ജി​ല​ൻ​സി​നെ സ​മീ​പി​ക്കുകയായിരുന്നു

വി​ജി​ല​ൻ​സ് അ​ട​യാ​ള​മി​ട്ട് ന​ൽ​കി​യ പ​ണ​വു​മാ​യി പ​രാ​തി​ക്കാ​രി തി​ങ്ക​ളാ​ഴ്ച വി​ല്ലേ​ജ് ഓ​ഫി​സി​ലെ​ത്തി​യ​​പ്പോ​ൾ ഒ​റ്റ​പ്പാ​ലം ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ൽ ഓ​ഫി​സി​ലെ സീ​നി​യ​ർ ക്ല​ർ​ക്ക് ശ്രീ​ജി​ത്ത് ജി. ​നാ​യ​രെ പ​ണം ഏ​ൽ​പി​ക്കാ​ൻ ന​ജ്മു​ദ്ദീ​ൻ നി​ർ​ദേ​ശിച്ചു. ​ഉ​ച്ച​ക്ക് ഒ​ന്നോ​ടെ ഒ​റ്റ​പ്പാ​ലം ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ൽ ഓ​ഫി​സി​ലെ​ത്തി​യപ്പോൾ , തന്‍റെ ബൈ​ക്കി​ന്റെ ക​വ​റി​ൽ പ​ണം വെ​ക്കാ​നായിരുന്നു ശ്രീ​ജി​ത്തിന്‍റെ നിർദേശം. ​ശേ​ഷം രേ​ഖ​ക​ൾ ശ​രി​യാ​ക്കി ന​ൽ​കു​ക​യും ചെ​യ്തു. 

ബൈ​ക്കി​ന് സ​മീ​പ​മെ​ത്തി ക​വ​റി​ൽ​നി​ന്ന് 10,000 രൂ​പ എ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​ജി​ല​ൻ​സ് ശ്രീ​ജി​ത്തി​നെ പി​ടി​കൂ​ടി​യ​ത്. പിന്നീട് ന​ജ്മു​ദ്ദീ​നെയും പി​ടി​കൂടി. വി​ജി​ല​ൻ​സ് ഡി​വൈ.​എ​സ്.​പി എ​സ്. ഷം​സു​ദ്ദീ​ന്റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു അ​റ​സ്റ്റ്.

Post a Comment

0 Comments